CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Minutes 33 Seconds Ago
Breaking Now

സഹപാഠികളെ കൊന്ന് രക്തം കുടിക്കാന്‍ പദ്ധതിയിട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു

സഹപാഠികളെ കൊന്ന് രക്തം കുടിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം.

സഹപാഠികളെ കൊന്ന് രക്തം കുടിക്കാന്‍ പദ്ധതിയിട്ട രണ്ട് വിദ്യാര്‍ത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ ഫ്‌ലോറിഡയിലെ ബാര്‍ട്ടോ മിഡില്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് 11,12 വയസുകാരാണ് പിടിയിലായത്. സഹപാഠികളെ കൊന്ന് രക്തം കുടിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം.

സ്‌കൂളിലെത്തിയെങ്കിലും ക്‌ളാസില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ടോയ്‌ലറ്റില്‍ കത്തിയുമായി ഒളിച്ചിരിക്കുകയായിരുന്ന ഇവരെ കണ്ടെത്തിയത്.ഉടന്‍ പൊലീസിന് കൈമാറി. മറ്റ് കുട്ടികള്‍ ടോയ്‌ലറ്റില്‍ എത്തുമ്‌ബോള്‍ അവരുടെ കഴുത്തറുത്ത് രക്തം കുടിച്ചശേഷം മാംസവും കഴിക്കാനും ശേഷം സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. സാത്താനെ ആരാധിക്കുന്നവരാണ് ഇവര്‍.

നാല് കത്തികളും പിസ കട്ടറും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. തങ്ങള്‍ നിരന്തരം പേടിപ്പെടുത്തുന്ന സിനിമകള്‍ കാണാറുണ്ടെന്നും അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കൃത്യത്തിന് മുതിര്‍ന്നതെന്നും കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.

കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത് നരകത്തില്‍ പോയി സാത്താനോടൊപ്പം ജീവിക്കാനായിരുന്നു തീരുമാനമെന്ന് കുട്ടികള്‍ മൊഴി നല്‍കി

 

 

 




കൂടുതല്‍വാര്‍ത്തകള്‍.