CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 26 Seconds Ago
Breaking Now

കുട്ടിയുടെ കരച്ചില്‍ ദേഷ്യം പിടിപ്പിച്ചു ; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 19 കാരിയായ അമ്മ ബാത്ത് ടബ്ബില്‍ മുക്കി കൊന്നു

ജെന്നയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസിന് കൊലപാതകത്തെ കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു

19 കാരിയായ അമ്മ കുട്ടിയുടെ കരച്ചില്‍ ദേഷ്യം പിടിപ്പിക്കുന്നുവെന്ന പേരില്‍ ഒരു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബാത്ത് ടബ്ബില്‍ മുക്കി കൊന്നു. അരിസോണ സ്വദേശിനിയായ ജെന്ന ഫോള്‍വെല്ലാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. 

മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടത്തിയ ചോദ്യം ചെയ്യലില്‍ ജെന്ന കുറ്റംസമ്മതിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാനാകാത്തതുകാരണം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ജെന്ന പോലീസിനോട് കുറ്റസമ്മതം നടത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി വീട്ടില്‍ ഒളിപ്പിച്ചു വെച്ച ജെന്ന ഒരു പാര്‍ക്കിലെത്തി തന്റെ കുഞ്ഞിനെ കിഡ്‌നാപ്പ് ചെയ്തതായി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

ചോദ്യം ചെയ്യലില്‍ കുഞ്ഞും ജെന്നയും കൂടെ കുളിക്കുന്നതിനിടയില്‍ കുഞ്ഞ് ബാത്ത്ടബ്ബില്‍ വീണ് മരിക്കുകയായിരുന്നു എന്നാണ് ജെന്ന പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ജെന്നയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസിന് കൊലപാതകത്തെ കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു. ഉടനെ മരിക്കാനുള്ള വഴികളെ പറ്റി നൂറിലധികം തവണ ജെന്ന ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തത് പോലീസ് കണ്ടെത്തി. ഒരു കുഞ്ഞ് മുങ്ങിപ്പോകാന്‍ എത്ര സമയമെടുക്കും, കുട്ടികളെ കൊല്ലുന്ന അഞ്ചുതരം മാതാപിതാക്കള്‍ ആരെല്ലാം, മാതാപിതാക്കള്‍ കുട്ടികളെ കൊല്ലുന്നതിന്റെ കാരണം എന്നിവയും ജെന്ന സെര്‍ച്ച് ചെയ്തിട്ടുണ്ട്.

തന്റെ മകനെ കൊലപ്പെടുത്തി ജീവിതം നശിപ്പിച്ച ഭാര്യക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് കുഞ്ഞിന്റെ അച്ഛനായ എറിക് കോടതിയില്‍ ആവശ്യപ്പെട്ടു.  എന്റെ കുഞ്ഞ് ആദ്യമായി നടക്കുന്നത് കാണാനോ, സംസാരിക്കുന്നത് കേള്‍ക്കാനോ എനിക്കിനി സാധിക്കില്ല. അവനെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. റെയ്‌നറിനൊപ്പം അവള്‍ എന്റെ ജീവിതം കൂടിയാണ് നശിപ്പിച്ചത്. അവക്ക് പരോള്‍ പോലും ലഭിക്കരുത്. ഒരു പാവം നിഷ്‌കളങ്കനായ കുഞ്ഞിനോട് എന്താണ് ചെയ്തതെന്ന് അവള്‍ നിത്യവും ഓര്‍ക്കണം. അവള്‍ എനിക്കുണ്ടാക്കിയ വേദനയെ വാക്കുകളില്‍ നിര്‍വചിക്കാന്‍ സാധിക്കില്ല.' എറിക് പറയുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.