CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 2 Seconds Ago
Breaking Now

വാല്‍ത്തം ഫോറെസ്റ്റ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ , വിഷു ആഘോഷങ്ങള്‍ ഗംഭീരമായി

സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായ വാല്‍ത്തം ഫോറെസ്റ്റ് മലയാളി അസോസിയേഷയിണ്‍ ഓഫ് യു.കെ വിഷു ഈസ്റ്റര്‍ ഫെസ്റ്റ് 2013 അതി ഗംഭിരമായി കൊണ്ടാടി.

 

സെറിന്‍ജോണും മോന്‍സി ജോബിനും അവതരകാരായ ഈ പരിപാടി വാല്‍ത്തം ഫോറെസ്റ്റ് എം. പി സ്റെല്ല ക്രീസിയുടെ ആശസകൊണ്ടും, ന്യൂ ഹാം കൌണ്സിലരായ ജോസ് അലക്സാണ്ടറിന്റെയും, ഏഷ്യാനെറ്റ്‌ യുറോപ് എം. ഡി ശ്രീകുമാറിന്റെയും, ഫാ. മോറിസിന്റെയും സന്ദേശങ്ങള്‍കൊണ്ടും അസോസിയേഷന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തു പകര്‍ന്നു.

 

അസോസിയേഷനിലെ മുതിര്‍ന്ന അഗംങ്ങളായ സാറാ കുരുവിളയും  തങ്കം ഫെര്‍ണാണ്ടസും നിറപറയും, നിലവിളക്കും ചേര്‍ത്ത് വിഷു കണിയോടൊപ്പം വിഷു കൈനീട്ടം നല്കിയപ്പോള്‍ വാല്‍ത്തം ഫോറെസ്റ്റിലെ പുതു തലമുറയ്ക്ക് ഇതൊരു പുതിയ  അനുഭവമായിരുന്നു. ഡ്രംസ് , പിയാനോ തുടങ്ങിയ സംഗീത ഉപകരണങ്ങള്‍ ഇളം തലമുറ അനായാസേന ഉപയോഗിക്കുബോള്‍ വാല്‍ത്തം ഫോറെസ്റ്റ് മലയാളികള്‍ കോരിത്തരിക്കുകയായിരുന്നു.

നിഷ്കളങ്കമായ പിഞ്ചുഒമാനകളുടെ ഫാഷന്‍ പരേഡ് ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. പുതുമയാര്‍ന്ന നിരവധി നൃത്തചുവടുകള്‍ സ്റ്റേജില്‍ നിര്‍ത്താതെ തുടരെ തുടരെ മാറി മാറിമറഞ്ഞപ്പോള്‍ വാല്‍ത്തം ഫോറെസ്റ്റിലെ കുരുന്നുകളുടെ കഴിവ് കാണികളില്‍ പലരും അരവങ്ങളോടെയായിരുന്നു   എതിരേറ്റത്. ജസ്റ്റിന്‍ സംവിധാനം ചെയ്തു, ബെന്നി മാടന്‍ സംഗീതം പകര്ന്ന 'ഹാലേലുയ്യ' നാടകം അവതരണ ശൈലിയിലും അഭിനയ തികവുള്ള കലാകാരനമരലും തികച്ചും വേരിട്ടുനില്‍ക്കുന്നതയിരുന്നു. ബിജിലി അസോസിയേഷന് വേണ്ടി നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായ  ഭക്ഷണവും ഉണ്ടായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.