CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 4 Seconds Ago
Breaking Now

756 അനാഥരുടെ കരുണയ്ക്കായി കലയപുരം അശ്രയ ചരിറ്റബിള്‍ സൊസൈറ്റി

രണ്ടരക്കോടിയിലധികം കടം, മുപ്പതിനായിരം രൂപയിലേറെ ദിവസച്ചിലവ്. അന്‍പതിലേറെ കുട്ടികളുടെ വിദ്യാഭ്യാസചിലവുകള്‍, എയിഡ്‌സ് രോഗികള്‍ , കാന്‍സര്‍ രോഗികള്‍ മാനസിക വൈകല്ല്യമുള്ളവര്‍ ഹൃദയ സംബന്ധമായ രോഗത്താല്‍ വലയുന്നവര്‍

എന്നിവര്‍ക്ക് അശ്രയമായി കൊല്ലം ജില്ലയിലെ മയിലം പഞ്ചായത്തിലെ അശ്രയ ചരിറ്റബിള്‍ സൊസൈറ്റി വര്‍ഷങ്ങളായി സമൂഹത്തില്‍ ആരോരുമില്ലാത്ത കുട്ടികളെയും വൃദ്ധ ജനങ്ങളെയും പരിപാലിച്ചു പോരുന്നു. രണ്ടു ഡോക്ടര്‍മാര്‍, പതിനഞ്ചോളം നേഴ്‌സുമാര്‍, അറുപതോളം സന്നദ്ധപ്രവര്‍ത്തകര്‍ സമയഭേതമന്യേ സേവനനിരതരായി ഇവര്‍ക്ക് താങ്ങും തണലുമാകുന്നു. ഈ അവശ സമൂഹത്തിന് അന്നന്ന് വേണ്ട ആഹാരത്തിനുള്ള വക കണ്ടെത്തുന്നതിനുവേണ്ടി കഷ്ടപ്പെടുകയാണ്. അശ്രയ ചരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുരിച്ചും സാമ്പത്തിക പരാധീനതകളെക്കുറിച്ചും അറിഞ്ഞ വോകിംഗ് കാരുണ്യ ചരിറ്റബിള്‍ സൊസൈറ്റി ഏപ്രില്‍ മാസത്തെ സഹായനിധി അശ്രയയിലെ അനാഥര്‍ക്ക് നല്കാന്‍ തിരുമാനിക്കുകയായിരുന്നു. ഇത്രയും വലിയ ഒരു അനാഥ സമുഹത്തിന് നമ്മുടെ എളിയ സഹായങ്ങള്‍ ഒരുനേരത്തെ ആഹാരത്തിനെങ്കിലും ഉപകരിച്ചാല്‍ നമ്മുടെ എളിയ ജീവിതത്തില്‍ ചെയ്യുവാന്‍ കഴിയുന്ന വലിയ ഒരു പുണ്യ പ്രവര്‍ത്തിയയിരിക്കും . ഏപ്രില്‍ ഇരുപത്തി അഞ്ചുവരെ വോക്കിംഗ് കാരുണ്യയുടെ അക്കൗണ്ടില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ ചെറിയ സഹായവും ഞങ്ങളുടെ സഹായത്തോടുകൂടി ചേര്‍ത്ത് അവര്‍ക്ക് എത്തിക്കുന്നതയിരിക്കും.


Our Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

 

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Siby Jose:07875707504

Boban Sebastian:07846165720

web: http://www.wokingkarunya.co.uk/

 




കൂടുതല്‍വാര്‍ത്തകള്‍.