CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 48 Seconds Ago
Breaking Now

സന്ദര്‍ശനം തെറ്റായിപ്പോയെന്ന് ഷിബു; മുഖ്യമന്ത്രി വിശദീകരണം തേടി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തില്‍ സന്ദര്‍ശനം തെറ്റായിപ്പോയെന്ന് ഷിബുബേബി ജോണിന്റെ വിശദീകരണം.

മോദിയുടെ രാഷ്ട്രീയത്തോടും വികസന മോഡലിനോടും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയുമായി വ്യാഴാഴ്ച മന്ത്രി  കൂടികാഴ്ച നടത്തിയത് വിവാദമായിരുന്നു. കഴിഞ്ഞാഴ്ചയാണ് 10 ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ മന്ത്രി മോദിയെ കണ്ടത്. മോദിയെ  സന്ദര്‍ശിച്ചത് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും ഗുജറാത്ത് തൊഴില്‍ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ  സന്ദര്‍ശിച്ചതെന്നുമായിരുന്നു ഷിബു ബേബി ജോണ്‍ ആദ്യം വിശദീകരിച്ചത്.

കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം മോദിക്ക് ആറന്മുള കണ്ണാടി സമ്മാനമായിനല്‍കി. ഗുജറാത്ത് തൊഴില്‍ വകുപ്പ് മന്ത്രിയേയും അദ്ദേഹം കണ്ടിരുന്നു.

തൊഴില്‍ വൈദഗ്ധ്യ വികസനത്തില്‍ ഗുജറാത്തിനെ മാതൃകയാക്കാവുന്നതാണെന്നും ഷിബു ബേബി ജോണ്‍ വിശദീകരിച്ചിരുന്നു. കേരളത്തിലെ തൊഴില്‍ പരിശീലനം, ഐ.ഐ.ടികളുടെ വികസനം, വ്യവസായ പരിശീലനം കേന്ദ്രം തുടങ്ങിയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മോദിയുമായി ചര്‍ച്ച ചെയ്ത്. ഗുജറാത്ത് തൊഴില്‍ വകുപ്പ് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ ആദ്യം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിന്നീട് ഷിബു ബേബി ജോണിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. ഗുജറാത്ത് കേരളത്തില്‍ മാതൃകയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരത്തില്‍ വാര്‍ത്ത വന്നതിനു ശേഷമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.തന്റെയോ മുഖ്യമന്ത്രിയുടെയോ അറിവോടെയല്ല ഷിബു മോദിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് കെപിസിസ പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.