CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 34 Seconds Ago
Breaking Now

ആപ്പിള്‍ ഇഫക്ട്; വണ്‍പ്ലസ് 6ടി ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍ക്കുന്നു

വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഉദ്ദേശമുണ്ടോ? എങ്കില്‍ അതിന് പറ്റിയ ഓഫറുമായി കമ്പനി തങ്ങളുടെ ലേറ്റസ്റ്റ് ജനറേഷന്‍ ഫോണ്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയാണ്. വണ്‍പ്ലസ് 6ടി സ്മാര്‍ട്ട്‌ഫോണാണ് ആമസോണ്‍ ഇന്ത്യയുടെ ഫാബ് ഫോണ്‍സ് ഫെസ്റ്റില്‍ വില്‍ക്കുന്നത്. 

ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 13 വരെയാണ് ഫെസ്റ്റ്. 6ജിബി റാം, 128ജിബി സ്റ്റോറേജുള്ള ഫോണിന് 3000 രൂപ ഡിസ്‌കൗണ്ടും, 8ജിബി റാം, 128 ജിബി, 8ജിബി റാം 256 സ്റ്റോറേജ് ഫോണുകള്‍ക്ക് 4000 രൂപയുമാണ് വിലക്കിഴിവ്. എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ ഉപയോഗിച്ച് 10% അധിക ഡിസ്‌കൗണ്ടും നേടാം. 

76900 രൂപ വിലയുമായി ഒക്ടോബറില്‍ ഇറങ്ങിയ ആപ്പിളിന്റെ പുതിയ ഐഫോണ്‍ എക്‌സ്ആര്‍ 53900 രൂപയ്ക്ക് വില്‍ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വണ്‍പ്ലസ് ഓഫര്‍. എച്ച്ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്കാണ് ഈ വിലയ്ക്ക് ലഭിക്കുക. മറ്റുള്ളവര്‍ക്ക് 59900 രൂപയ്ക്കും ഐഫോണ്‍ എക്‌സ്ആര്‍ വാങ്ങാം. ഏപ്രില്‍ 5ന് ആരംഭിച്ച ഓഫര്‍ സ്റ്റോക്ക് തീരുന്നത് വരെയാണ് പ്രാബല്യത്തില്‍ കാണുക. 

 

 




കൂടുതല്‍വാര്‍ത്തകള്‍.