CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 52 Minutes 52 Seconds Ago
Breaking Now

ഇയാള്‍ അങ്ങനെ പ്രധാനമന്ത്രി ആകണ്ട! ബോറിസ് ജോണ്‍സണ്‍ നേതാവാകാതിരിക്കാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ എതിരാളികള്‍; സര്‍വ്വെകളില്‍ ടോറി നേതാക്കളേക്കാള്‍ മുന്‍ ഫോറിന്‍ സെക്രട്ടറി ബഹുദൂരം മുന്നില്‍

പാര്‍ട്ടി അംഗങ്ങളുടെ പ്രിയപ്പെട്ടവന്‍ ബോറിസ് ആണെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് അതത്ര ഇഷ്ടമല്ലെന്ന് ഒരു മന്ത്രി

തെരേസ മേയ് പ്രധാനമന്ത്രി പദം രാജിവെച്ചാല്‍ ആരാകും പുതിയ പ്രധാനമന്ത്രി. ടോറി പാര്‍ട്ടിയില്‍ നിരവധി നേതൃസ്ഥാന മോഹികള്‍ ഉണ്ടെങ്കിലും ഒന്നാം സ്ഥാനത്ത് മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ തന്നെ. സ്ഥാനമോഹികള്‍ക്ക് ഇഷ്ടപ്പെടാത്തതും ഇത് തന്നെ. ബോറിസ് പ്രധാനമന്ത്രി പദത്തില്‍ എത്താതിരിക്കാന്‍ സര്‍ക്കാരിനെ തന്നെ താഴെയിറക്കാനാണ് എതിരാളികള്‍ ഇപ്പോള്‍ കോപ്പുകൂട്ടുന്നത്. 

'ബോറിസിനെ തടയുക' എന്ന പ്രചരണം നേതൃസ്ഥാനത്തിനുള്ള പോരാട്ടം പ്രഖ്യാപിച്ച് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് വെസ്റ്റ്മിന്‍സ്റ്ററില്‍ ആരംഭിച്ച് കഴിഞ്ഞു. നമ്പര്‍ 10-ന്റെ താക്കോല്‍ ബോറിസിന് ലഭിക്കരുതെന്നാണ് ചില ടോറികളുടെ ആവശ്യം. അതേസമയം തെരേസ മേയ് കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊതുസമ്മതനായ നേതാവ് ബോറിസ് തന്നെയെന്ന് വിവിധ സര്‍വ്വെകള്‍ സ്ഥിരീകരിക്കുന്നു. ബ്രക്‌സിറ്റ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോയാലും ഇല്ലെങ്കിലും മേയ് രാജിവെയ്ക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ശക്തമായതോടെയാണ് പുതിയ നേതാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിക്കുന്നത്. 

ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള ടോറി ആരെന്ന ചോദ്യത്തിന് ജനം ബോറിസിനെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. തെരേസ മേയുടെ ജോലിക്കുള്ള മറ്റൊരു ഉദ്യോഗാര്‍ത്ഥി സാജിദ് ജാവിദിനേക്കാള്‍ മുന്‍ വിദേശകാര്യ സെക്രട്ടറിക്ക് 20 പോയിന്റ് ലീഡാണുള്ളത്. മറ്റ് നേതാക്കളെ ഒതുക്കാന്‍ ശക്തിയുള്ള നേതാവായതിനാലാണ് ഇദ്ദേഹത്തിനെതിരെ പാര്‍ട്ടിയിലെ ചിലര്‍ ഗൂഢാലോചന നടത്തുന്നതെന്ന് രണ്ട് മന്ത്രിമാര്‍ സമ്മതിക്കുന്നു. പാര്‍ട്ടി അംഗങ്ങളുടെ പ്രിയപ്പെട്ടവന്‍ ബോറിസ് ആണെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് അതത്ര ഇഷ്ടമല്ലെന്ന് ഒരു മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടി നേതൃത്വം പിടിച്ചെടുത്താലും സര്‍ക്കാരിനെ നയിക്കാന്‍ ഭൂരിപക്ഷം ആവശ്യമാണ്. ബോറിസ് ക്യൂന്‍സ് സ്പീച്ച് നടത്തിയാല്‍ ഇതിനെതിരെ വോട്ട് ചെയ്യുമെന്നാണ് ഇവരുടെ പക്ഷം. 




കൂടുതല്‍വാര്‍ത്തകള്‍.