CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 45 Minutes 6 Seconds Ago
Breaking Now

എന്‍ഡിഎ 200, യുപിഎ 197 ; ബിഷാല്‍ പോളിന്റെ പ്രവചനം ചര്‍ച്ചയാകുന്നു

സര്‍ക്കാരുണ്ടാക്കാന്‍ ഇരു മുന്നണികള്‍ക്കും പ്രാദേശിക പാര്‍ട്ടികളുടെ സഹായം വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ് .

പുറത്തുവന്ന മിക്ക എക്‌സിറ്റ് പോളുകളും ബിജെപിയ്ക്ക് സാധ്യത കല്‍പ്പിച്ചപ്പോള്‍ വ്യത്യസ്ഥ നിരീക്ഷണവുമായി സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോള്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ പുറത്തുവിട്ടത്.

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം തന്നെയാണ് രാജ്യത്ത് നടന്നതെന്നും ഇതിന്റെ ചിത്രം തന്നെയാകും 23ന് തെളിയുകയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുന്നേറ്റം 169 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് ബിശാല്‍ പോള്‍ പറയുന്നത്. എന്‍ഡിഎ സഖ്യത്തിന് 200 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 133 സീറ്റുകളും യുപിഎ മുന്നണി 197 സീറ്റുകളും നേടുമെന്ന് അദ്ദേഹം പ്രവചിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ ഇരു മുന്നണികള്‍ക്കും പ്രാദേശിക പാര്‍ട്ടികളുടെ സഹായം വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ് .




കൂടുതല്‍വാര്‍ത്തകള്‍.