CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 14 Minutes 13 Seconds Ago
Breaking Now

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് മഹോത്സവം; പിടിച്ചെടുത്തത് 34,56,22,00,000 കോടി രൂപ മൂല്യമുള്ള മയക്കുമരുന്ന്, പണം, സ്വര്‍ണ്ണം, മദ്യം; കേരളത്തില്‍ 394 കോടി

പണം, മയക്കുമരുന്ന്, മദ്യം, മറ്റ് സൗജന്യങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് കാലത്ത് വിതരണം ചെയ്യാന്‍ എത്തിച്ചത് പിടിച്ചെടുത്തതോടെയാണ് ഈ കണക്ക് പുറത്തുവരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് മാമാങ്കമാണ് ഇന്ത്യയില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പണത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ തന്നെ. 90 കോടി ജനങ്ങളാണ് തങ്ങളെ നയിക്കാനുള്ള ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ മുഴുകിയത്. എന്നാല്‍ ഇതിനെല്ലാം പുറമെ മറ്റൊരു കാര്യത്തില്‍ കൂടി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് വമ്പന്‍ കളിയാകുകയാണ്. പണം, മയക്കുമരുന്ന്, മദ്യം, മറ്റ് സൗജന്യങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് കാലത്ത് വിതരണം ചെയ്യാന്‍ എത്തിച്ചത് പിടിച്ചെടുത്തതോടെയാണ് ഈ കണക്ക് പുറത്തുവരുന്നത്. 

മെയ് 20 വരെ മാത്രം പണം, മയക്കുമരുന്ന്, മദ്യം, സ്വര്‍ണ്ണം, വെള്ളി മറ്റ് സൗജന്യങ്ങള്‍ എന്നിവയില്‍ 34,56,22,00,000 (3456.33 കോടി) രൂപയുടെ സാധനങ്ങളാണ് ഇന്ത്യയില്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന്, വിലയേറിയ ലോഹങ്ങള്‍ എന്നിവയില്‍ നിന്നുമാണ് ഇവയില്‍ വലിയ വിഭാഗവുമെന്നാണ് റിപ്പോര്‍ട്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ ചെലവഴിച്ച പണത്തിന്റെ 90 ശതമാനമാണ് ഈ തുകയെന്ന് മനസ്സിലാക്കുമ്പോള്‍ വസ്തുതകള്‍ മനസ്സിലാക്കാന്‍ കഴിയുക. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി പണമൊഴുക്കി വോട്ട് പിടിക്കാന്‍ ശ്രമിച്ചതിന് തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന സംഭവം ഉണ്ടായത്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ആ റെക്കോര്‍ഡ്. ഡിഎംകെ പ്രവര്‍ത്തകന്റെ വെയര്‍ഹൗസില്‍ നിന്നും 10.48 കോടി രൂപയാണ് പിടിച്ചെടുത്തത്. 

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് 300 കോടി രൂപ മാത്രമാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. 161,84,508 ലിറ്റര്‍ മദ്യവും, 17070 കിലോ മയക്കുമരുന്നും ആ സമയത്ത് പിടിച്ചിരുന്നു. ഇക്കുറി തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ പണമൊഴുക്ക്. ഇതുവരെ പിടിച്ചെടുത്തത് 951.98 കോടി. കേരളത്തില്‍ 394 കോടിയുടെ വസ്തുക്കളാണ് പിടിച്ചെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.