CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 38 Seconds Ago
Breaking Now

23ന് ശേഷം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് യെദ്യൂരപ്പ

'സഖ്യത്തില്‍ എല്ലാവരും അതൃപ്തിയിലാണ്. ഫലം പുറത്തുവന്ന ശേഷം കോണ്‍ഗ്രസിലെ അതൃപ്തരായ നേതാക്കള്‍ ബിജെപിയില്‍ ചേരും. '

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസില്‍ നിന്ന് 20 മുതല്‍ 22 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് ബി എസ് യെദ്യൂരപ്പ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മികച്ച വിജയം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലം സത്യമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

ജനതാദള്‍ എസിലേയും കോണ്‍ഗ്രസിലേയും വലിയ നേതാക്കള്‍ പരാജയപ്പെടും. ജനതാദള്‍ എസുമായുള്ള സഖ്യം ഗുണം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. സഖ്യത്തില്‍ എല്ലാവരും അതൃപ്തിയിലാണ്. ഫലം പുറത്തുവന്ന ശേഷം കോണ്‍ഗ്രസിലെ അതൃപ്തരായ നേതാക്കള്‍ ബിജെപിയില്‍ ചേരും. വിമത നീക്കത്തിന് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന നേതാവ് രമേശ് ജാര്‍ക്കിഹോളിയുമായി യദ്യൂരപ്പ കൂടക്കാഴ്ച നടത്തി. കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ കൂറുമാറ്റുന്നതിന് രമശ് ജാര്‍ക്കിഹോളിയെയാണ് യെദ്യൂരപ്പ ചുമതലയേല്‍പ്പിച്ചത് .




കൂടുതല്‍വാര്‍ത്തകള്‍.