CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 26 Seconds Ago
Breaking Now

അയോധ്യയിലെ സീതാരാമ ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്ന് ; സൗഹൃദ കാഴ്ച

അയോധ്യയിലെ മുസ്ലീം വിശ്വാസികള്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കിയാണ് ക്ഷേത്ര ഭാരവാഹികള്‍ മാതൃകയാകുന്നത്.

റമദാന്‍ മാസത്തില്‍ അയോധ്യയിലെ ശ്രീ സീതാരാമ ക്ഷേത്രം മഹത്തായ സന്ദേശം നല്‍കിയിരിക്കുകയാണ്. അയോധ്യയിലെ മുസ്ലീം വിശ്വാസികള്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കിയാണ് ക്ഷേത്ര ഭാരവാഹികള്‍ മാതൃകയാകുന്നത്. പുണ്യ മാസത്തില്‍ വൈരം മറന്ന് ലോകത്തിന് മുമ്പാകെ സഹോദര്യത്തിന്റെ സന്ദേശം പകരാനാണ് ഇത്തരമൊരു വിരുന്ന് സംഘടിപ്പിച്ചതെന്ന് ക്ഷേത്രത്തിലെ പൂജാരി യുഗള്‍ കിഷേര്‍ പറഞ്ഞു.

ഇത് മൂന്നാം തവണയാണ് ക്ഷേത്രം ഇഫ്താര്‍ വിരുന്നൊരുക്കുന്ന്. ഭാവിയിലും തുടരും. ഞങ്ങള്‍ എല്ലാ ഉത്സവവും സ്‌നേഹത്തോടേയും സാഹോദര്യത്തോടെയും ഒരുമിച്ചാണ് ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഒരുമിക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ഇത്തരം കൂട്ടായ്മയ്ക്ക് തടസം നില്‍ക്കുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതം ആയുധമാക്കുന്നവര്‍ക്ക് മുന്നിലേക്കാണ് യുഗല്‍ കിഷോറിനെ പോലെയുള്ളവര്‍ ഇത്തരം സന്ദേശവുമായി എത്തുന്നതെന്ന് വിരുന്ന് പങ്കെടുത്ത മുജ്മില്‍ ഫിസ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.