CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 28 Minutes 9 Seconds Ago
Breaking Now

ചെഷയര്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങളെ കൊന്നത് ഈ നഴ്‌സ് തന്നെയോ? എട്ട് കുഞ്ഞുങ്ങളെ വകവരുത്തിയെന്ന സംശയത്തില്‍ നഴ്‌സിനെ വീണ്ടും അറസ്റ്റ് ചെയ്തു; 9 പേരെ ആശുപത്രിയിലെ നിയോനേറ്റല്‍ യൂണിറ്റില്‍ തീര്‍ക്കാനും ശ്രമിച്ചു?

കസ്റ്റഡിയിലുള്ള സ്ത്രീയെ ഓഫീസര്‍മാര്‍ ചോദ്യം ചെയ്ത് വരികയാണ്

രക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള നഴ്‌സിന് അവരുടെ ജീവനെടുക്കാന്‍ മനസ്സ് വരുമോ? ചെഷയര്‍ ആശുപത്രിയില്‍ 17 കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസ് അന്വേഷിക്കുന്ന പോലീസ് സംഘം നഴ്‌സിനെ വീണ്ടും അറസ്റ്റ് ചെയ്തത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ 2015 മുതല്‍ 2016 വരെ നടന്ന കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് പരിശോധിക്കുന്ന ഡിറ്റക്ടീവ്‌സ് കഴിഞ്ഞ ജൂലൈയില്‍ നഴ്‌സ് ലൂസി ലെറ്റ്ബിയെ അറസ്റ്റ് ചെയ്തിരുന്നു. 

എട്ട് കുഞ്ഞുങ്ങളുെട കൊലപാതകവും, മറ്റ് ആറ് വധശ്രമങ്ങളിലുമാണ് ഈ 29-കാരിയെ ചോദ്യം ചെയ്തത്. എന്നാല്‍ ആശുപത്രിയിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നടന്ന മറ്റ് മൂന്ന് നവജാതശിശുക്കളുടെ വധശ്രമവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ ഇരകളുടെ എണ്ണം പതിനേഴായി ഉയര്‍ന്നു. 

അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് നഴ്‌സിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയതെന്ന് ചെഷയര്‍ പോലീസ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ പോള്‍ ഹ്യൂഗ്‌സ് വ്യക്തമാക്കി. 'എട്ട് കുഞ്ഞുങ്ങളുടെ മരണവും, മറ്റ് ആറ് പേരുടെ വധശ്രമവുമായി ബന്ധപ്പെട്ടാണ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലിനെ വീണ്ടും അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് കുഞ്ഞുങ്ങളെ കൂടി വധിക്കാന്‍ ഇവര്‍ ശ്രമിച്ചെന്ന സംശയത്തിലാണ് അറസ്റ്റ്. കസ്റ്റഡിയിലുള്ള സ്ത്രീയെ ഓഫീസര്‍മാര്‍ ചോദ്യം ചെയ്ത് വരികയാണ്', പോള്‍ കൂട്ടിച്ചേര്‍ത്തു. 

2017 മെയില്‍ ആരംഭിച്ച പോലീസ് അന്വേഷണത്തില്‍ 15 കുഞ്ഞുങ്ങളുടെ മരണമാണ് അന്വേഷണവിധേയമായത്. കഴിഞ്ഞ വര്‍ഷം ലെറ്റ്ബി അറസ്റ്റിലായതിന് പിന്നാലെ ചെസ്റ്ററിലെ ഇവരുടെ വീട്ടിലും, മാതാപിതാക്കളുടെ ഹെറേഫോര്‍ഡിലെ വീട്ടിലും പോലീസ് പരിശോധന നടത്തി. ഇതിന് ശേഷം നഴ്‌സ് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.