ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടു നല്‍കുന്നതില്‍ നിന്ന് പിന്മാറുന്നതായി ബിലിവേഴ്‌സ് ചര്‍ച്ച്. ശബരിമല നട എല്ലാ ദിവസവും തുറക്കുന്നതിന് വേണ്ടിയാണ് വിമാനത്താവളമെന്ന ചിലരുടെ ആക്ഷേപത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.
ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി സഭയ്‌ക്കെതിരേയും മെത്രോപ്പൊലീത്തമാര്‍ക്കെതിരേയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റ് ചില മാധ്യമങ്ങള്‍ വഴിയും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ഇത് തങ്ങളുടെ അറിവില്ലാത്ത കാര്യമാണ്. സ്ഥലം വിട്ടു നല്‍കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഇത്തരമൊരു വിഷയമൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ആക്ഷേപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നാണ് സഭയുടെ നിലപാട്.
സ്ത്രീ പ്രവേശന വിധിയ്ക്ക് ശേഷം എല്ലാ ദിവസവും ശബരിമല നട തുറക്കാനാണ് വിമാനത്താവളം കൊണ്ടുവരുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
സംസ്ഥാനത്ത് അഞ്ചാമത്തെ വിമാനത്താവളം ശബരിമലയിലായിരിക്കുമെന്ന് സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ സഭയ്‌ക്കെതിരെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് പിന്മാറ്റം. 2260 ഏക്കര്‍ സ്ഥലമാണ് ശബരി മല പദ്ധതിയ്ക്കായി ബിലിവേഴ്‌സ് ചര്‍ച്ച് നല്‍കാമെന്ന് അറിയിച്ചിരുന്നത്.