CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 25 Seconds Ago
Breaking Now

ഭാര്യയെ വിളിച്ചുവരുത്തി ക്ഷമാപണം നടത്തി മന്ത്രി ഗണേഷ് കുമാര്‍, ഇനി പരാതിയില്ലെന്ന് ബിന്ദു മേനോന്‍

ഭാര്യയുമായുള്ള പ്രശ്‌നം പുറത്തുവന്നതോടെ ഗണേഷ്‌കുമാര്‍ സമ്മര്‍ദത്തിലായിരുന്നു.

മന്ത്രി ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ട വിവാദം ഒത്തുതീര്‍പ്പിലേക്ക്. ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ പ്രതികരിച്ചു.

ഭാര്യയുമായുള്ള പ്രശ്‌നം പുറത്തുവന്നതോടെ ഗണേഷ്‌കുമാര്‍ സമ്മര്‍ദത്തിലായിരുന്നു. മന്ത്രിയുമായി ബന്ധപ്പെട്ട പ്രശ്‌നം ഘടക കക്ഷികളുള്‍പ്പടെ അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്.

ഇതിനിടയിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലേക്കെത്തുന്നത്.

ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോന്‍ പറയുന്നത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.