CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 54 Minutes 26 Seconds Ago
Breaking Now

കൃഷിയിറക്കാന്‍ പരോള്‍ നല്‍കണം ; ബലാത്സംഗ കേസില്‍ ജയിലിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹിം

ഗുര്‍മീതിനെ പുറത്തിറക്കുന്നത് അനുചിതമാണോയെന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടി

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം പരോള്‍ തേടി കോടതിയിലേക്ക്. കൃഷി നോക്കി നടക്കാന്‍ പരോള്‍ വേണമെന്നാണ് ആവശ്യം. രണ്ട് ബലാത്സംഗ കേസിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റോത്തക്കിലെ ജയിലിലാണ് ഇപ്പോഴുള്ളത്. ഹരിയാനയിലെ സിര്‍സയിലെ തന്റെ കൃഷിസ്ഥലത്ത് കൃഷിയിറക്കാന്‍ പരോള്‍ നല്‍കണമെന്നാണ് ഗുര്‍മീതിന്റെ ആവശ്യം.

ജയില്‍ സൂപ്രണ്ട് ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയിട്ടുണ്ട്. ഗുര്‍മീതിനെ പുറത്തിറക്കുന്നത് അനുചിതമാണോയെന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടി. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവാണ് ഗുര്‍മീതിന് അനുഭവിക്കേണ്ടത്. മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തവും വിധിച്ചിരുന്നു. തടവുശക്ഷ വിധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഹരിയാനയില്‍ 36 പേരാണ് മരിച്ചത്. 126 കോടിയുടെ നഷ്ടമാണ് കലാപത്തില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം.




കൂടുതല്‍വാര്‍ത്തകള്‍.