CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 4 Minutes 7 Seconds Ago
Breaking Now

ഒരു മണിക്കൂറില്‍ 6 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 27കാരി

കുഞ്ഞുങ്ങളെ നിലവില്‍ ഇന്‍ക്യുബേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അത്യപൂര്‍വ പ്രസവത്തില്‍ 4ആണ്‍കുഞ്ഞുങ്ങള്‍ക്കും 2പെണ്‍കുഞ്ഞുങ്ങള്‍ക്കും പിറവി നല്‍കി 27കാരി. പാകിസ്താനിലാണ് ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് 27കാരി ജന്മം നല്‍കിയത്. 

കുഞ്ഞുങ്ങളെ നിലവില്‍ ഇന്‍ക്യുബേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചില സങ്കീര്‍ണതകള്‍ സീനത്തിന് ഉണ്ടായിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടുവരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സീനത്ത് വഹീദ് എന്ന റാവില്‍പിണ്ഡി സ്വദേശികളായ ദമ്പതികള്‍ക്കാണ് ആറ് കുഞ്ഞുങ്ങള്‍ പിറന്നത്. അമ്മയും കു!ഞ്ഞുങ്ങളും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സീനത്തിന്റെ ആദ്യ പ്രസവമായിരുന്നു ഇത്.

കഴിഞ്ഞ വ്യാഴാഴ്ച്ച പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അധികം വൈകാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം മാധ്യമങ്ങളെ കണ്ട് സീനത്തിന്റെ കുടുംബം കുട്ടികളുടെ കാര്യത്തില്‍ സന്തോഷമറിയിച്ചു.ഓരോ 4.5 ദശലക്ഷം ഗര്‍ഭധാരണങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.