CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Seconds Ago
Breaking Now

കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ സമ്മര്‍ ഫെസ്റ്റിവല്‍ 2019 ,ബ്രിസ്റ്റോളില്‍

യുകെയിലെ പ്രമുഖ  സോഷ്യല്‍ ക്ലബ്ബായ കോസ്‌മോപോളിറ്റന്‍ ക്ലബ് ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മര്‍ ഫെസ്റ്റിവലും ,കായിക മത്സരങ്ങളും ജൂലായ് പതിമൂന്നിന് ബ്രിസ്റ്റോളില്‍ വിറ്റ് ചര്‍ച്ചില്‍ നടക്കും . ഇതിനോടകം തന്നെ വളരെയധികം ജനപ്രീതി നേടിയ സമ്മര്‍ ഫെസ്റ്റിവലില്‍ ഈ വര്‍ഷം നൂറിലെ പേര്‍ പങ്കെടുക്കും . ജൂലായ് പതിമൂനിന്നു രാവിലെ പത്തുമുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് സമ്മര്‍ ഫെസ്റ്റിവല്‍ നടക്കുക .വൈവിധ്യമാര്‍ന്ന കായിക മത്സരങ്ങള്‍ , കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ ഇനം കായിക മത്സരങ്ങള്‍ ,ബാര്‍ബിക്യു തുടങ്ങിയവ സമ്മര്‍ ഫെസ്റ്റിവലിന്റെ ആകര്‍ഷങ്ങളാണ് . 

കോസ്‌മോപോളിറ്റന്‍ ക്ലബ് ബ്രിസ്റ്റോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുകെയിലെ പ്രശസ്തമായ സോഷ്യല്‍ ക്ലബ്ബാണ് . രണ്ടായിരത്തി പതിനഞ്ചില്‍ സ്ഥാപിതമായ ക്ലബ് , കല, കായികം ,സേവനം തുടങ്ങിയ മേഖലകളില്‍ സജീവമാണ് . 

കൂടുതല്‍ വിവരങ്ങള്‍ക്ക് : cosmopolitanclub .bristol @ gmail.com

 




കൂടുതല്‍വാര്‍ത്തകള്‍.