CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 20 Seconds Ago
Breaking Now

ഇതു താന്‍ഡാ ഇന്ത്യന്‍ ആര്‍മി; പുഴയിലെ കുത്തൊഴുക്കില്‍ പെട്ട് മുങ്ങിത്താഴ്ന്ന് 14കാരി; സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ ഓടിയെത്തിയ സിആര്‍പിഎഫുകാര്‍ക്ക് കൈയടി

ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് 14കാരി പുഴയില്‍ മുങ്ങിത്താഴ്ന്നത്.

അപകടകരമായ ഒരു അവസ്ഥയില്‍ ഒരാളെ കണ്ടെത്തിയാല്‍ ആരും ഒരു നിമിഷം നില്‍ക്കും, വരുംവരായ്കകള്‍ ചിന്തിക്കും. അപകടത്തില്‍ പെടുന്ന വ്യക്തികളെ രക്ഷപ്പെടുത്താനും, പരുക്കേറ്റ് കിടക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കാനും വരെ നമ്മളില്‍ പലരും ആശങ്കപ്പെടുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്. പക്ഷെ നമ്മുടെ സിആര്‍പിഎഫ് ജവാന്മാര്‍ ആ കൂട്ടത്തില്‍ പെടുന്നവരല്ല. ധൈര്യത്തിന് പേരുകേട്ട അവര്‍ ആവശ്യം വന്നാല്‍ സാധാരണക്കാരെ സഹായിക്കാനും മുന്നിട്ടിറങ്ങും. 

കശ്മീരില്‍ അംഗവൈകല്യം ബാധിച്ച ആണ്‍കുട്ടിക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിക്കൊടുക്കുന്ന സിആര്‍പിഎഫ് ഓഫീസറുടെ കഥയ്ക്ക് പിന്നാലെ സ്വന്തം ജീവന്‍ പോലും പരിഗണിക്കാതെ പുഴയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ കൈയടി ഏറ്റുവാങ്ങുന്നത്. 

ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് 14കാരി പുഴയില്‍ മുങ്ങിത്താഴ്ന്നത്. കനത്ത അടിയൊഴുക്കില്‍ നാഗിന എന്ന പെണ്‍കുട്ടി ഒഴുകി പോകുമ്പോഴാണ് ഏതാനും ഓഫീസര്‍മാര്‍ രക്ഷിക്കാനായി അടുത്തേക്ക് ഓടിയെത്തിയത്. ഓടിയെത്തിയ ഓഫീസര്‍മാരില്‍ ഒരാള്‍ ഒന്നും ചിന്തിക്കാതെ കുത്തൊഴുക്കുള്ള വെള്ളത്തില്‍ ചാടിയിറങ്ങി പെണ്‍കുട്ടിയെ രക്ഷിച്ചു. പിന്നാലെയെത്തിയ ഓഫീസര്‍ ഇരുവരും വെള്ളത്തില്‍ ഒഴുകി പോകാതെ പിന്തുണയും നല്‍കി. 

ദൃശ്യങ്ങള്‍ വൈറലായതോടെ സിആര്‍പിഎഫ് ഓഫീസര്‍മാര്‍ക്ക് കൈയടികളുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍ എത്തി. ധീരന്‍മാരായ ഇവരെ ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് ഓണ്‍ലൈന്‍ ലോകത്തിന്റെ പ്രശംസ. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.