CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 33 Minutes 24 Seconds Ago
Breaking Now

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ട കടുവ വീടിനുള്ളിലെ കട്ടിലിനുള്ളില്‍ വിശ്രമിക്കുന്ന ദൃശ്യം വൈറല്‍

കാസിരംഗയിലെ ഹര്‍മതി മേഖലയിലെ ഒരു വീടിനുള്ളിലെ കട്ടിലിലാണ് കടുവയെ കണ്ടെത്തിയത്.

അസമില്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ട് സമീപത്തെ വീടിനുള്ളില്‍ അഭയം തേടിയ കടുവയുടെ ചിത്രം വൈറലാകുകയാണ്. കാസിരംഗയിലെ ഹര്‍മതി മേഖലയിലെ ഒരു വീടിനുള്ളിലെ കട്ടിലിലാണ് കടുവയെ കണ്ടെത്തിയത്.

ഭിത്തിയിലെ തുളയിലൂടെ അകത്തു കിടക്കുന്ന കടുവയെ കാണാന്‍ സാധിച്ചത്. അസമിലെ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാസിരംഗ ദേശീയോധ്യാനത്തിലെ നിരവധി മൃഗങ്ങള്‍ ചത്തിരുന്നു. കാസിരംഗയുടെ 95 ശതമാനം ഭാഗവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.