CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 15 Seconds Ago
Breaking Now

കേരളം ദുരന്തത്തെ നേരിടുമ്പോള്‍ രാജ്യം ഒപ്പം നില്‍ക്കണമെന്ന് രാഹുല്‍ഗാന്ധി ; കോഴിക്കോട്ടെ താമരശ്ശേരിയിലും വയനാടു പ്രളയ ബാധിത മേഖലയിലും രാഹുല്‍ ഇന്ന് സന്ദര്‍ശിക്കും

രാഹുല്‍ ഇന്ന് കോഴിക്കോട്ടെ താമരശ്ശേരിയിലും വയനാട് ജില്ലയിലെ പ്രളയബാധിത മേഖലകളിലും ഇന്ന് സന്ദര്‍ശനം നടത്തും.

വയനാട് എംപിയായ രാഹുല്‍ഗാന്ധിയ്ക്ക് ഇക്കുറി സ്വന്തം മണ്ഡലത്തിലെ കാഴ്ച തീരാ വേദനയാകുകയാണ്. തന്നെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനത ഇന്ന് പ്രകൃതി ദുരന്തത്തിന്റെ തീവ്രതയില്‍ വേദനയോടെ കഴിയുകയാണ്. ആശ്വാസ വാക്കുകള്‍ക്കുമപ്പുറം പുനരധിവാസ പ്രവര്‍ത്തനങ്ങളെ പറ്റി കൂടി ആലോചിച്ച് ഇതിനായുള്ള ആലോചനകളിലാണ് രാഹുല്‍ഗാന്ധിയും സംഘവും. കോണ്‍ഗ്രസ് സജീവ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. സര്‍ക്കാരിനെ കുറ്റപ്പെടുത്താനല്ല ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഇന്ന് കോഴിക്കോട്ടെ താമരശ്ശേരിയിലും വയനാട് ജില്ലയിലെ പ്രളയബാധിത മേഖലകളിലും ഇന്ന് സന്ദര്‍ശനം നടത്തും. ഇന്നലെ മലപ്പുറം ജില്ലയിലെ കവളപ്പാറ അടക്കമുള സ്ഥലങ്ങളില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. ഇവിടത്തുകാരെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

കോഴിക്കോട്, വയനാട് ജില്ലകളിലെ ആറ് പ്രളയ ബാധിത മേഖലകളിലാണ് ഇന്ന് രാഹുല്‍ഗാന്ധി എത്തുന്നത്. ആദ്യം താമരശ്ശേരിയിലെ ക്യാംപിലേക്ക് എത്തുന്ന അദ്ദേഹം പിന്നാലെ മണ്ണിടിച്ചിലില്‍ തകര്‍ന്നടിഞ്ഞ പുത്തുമലയിലേക്ക് പോകും. പുത്തുമലയില്‍ ഇപ്പോഴും കാണാതായവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ് ഇവിടെ.

തുടര്‍ന്ന് വയനാട് ജില്ലയിലെ പനമരം ,മേപ്പാടി. മീനങ്ങാടി, മുണ്ടേരി തുടങ്ങിയ പ്രളയബാധിത മേഖലകളില്‍ എത്തും. പ്രളയ അവലോകന യോഗത്തിലും രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും. കേരളം വലിയ ദുരന്തത്തെ നേരിടുമ്പോള്‍ രാജ്യം ഒപ്പം നില്‍ക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ മലപ്പുറം ജില്ലയിലെ പ്രളയ മേഖലകളാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. നിരവധി പേര്‍ മണ്ണിനടിയിലായ കവളപ്പാറയിലും രാഹുല്‍ എത്തി. ഉറ്റവര്‍ക്കായി തെരച്ചില്‍ തുടരുന്ന ബന്ധുക്കളെ സമാശ്വസിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ തൃപ്തി അറിയിച്ചു.

ക്യാംപുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പ്രളയ അവലോകന യോഗത്തിലും പങ്കെടുത്താണ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക് മടങ്ങിയത്. ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി നാളെ മടങ്ങും.




കൂടുതല്‍വാര്‍ത്തകള്‍.