CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 40 Seconds Ago
Breaking Now

മന്‍മോഹന്‍സിംഗ് രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തു

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മന്‍മോഹന്‍ സിംഗ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ ബി.ജെ.പി ഒരു സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തിയില്ല.

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിനെ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഉച്ചകഴിഞ്ഞ് 3 ന് അവസാനിച്ചതിനാല്‍ അദ്ദേഹത്തെ എതിരില്ലാതെ തിരഞ്ഞെടുത്തു. ജൂണില്‍ രാജ്യസഭാ എം പിയും ഭാരതീയ ജനതാ പാര്‍ട്ടി നേതാവുമായ മദന്‍ ലാല്‍ സൈനിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മന്‍മോഹന്‍ സിംഗ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ ബി.ജെ.പി ഒരു സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തിയില്ല.

1991 ല്‍ അസമില്‍ നിന്ന് ജയിച്ചാണ് മന്‍മോഹന്‍ സിംഗ് ആദ്യമായി ലോക്‌സഭാ അംഗമാകുന്നത്. താമസിയാതെ, അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, തുടര്‍ന്ന് അദ്ദേഹം ധനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

രണ്ടുതവണ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ അസമില്‍ നിന്നുമുള്ള രാജ്യസഭാംഗം എന്ന നിലയിലുള്ള കാലാവധി ജൂണില്‍ അവസാനിച്ചു. 126 അംഗ അസം അസംബ്ലിയില്‍ പാര്‍ട്ടിയുടെ ശക്തി 25 ആയി കുറഞ്ഞതിനാല്‍ അദ്ദേഹത്തെ വീണ്ടും നാമനിര്‍ദ്ദേശം ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.