CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 22 Minutes 11 Seconds Ago
Breaking Now

മഞ്ജുവാര്യരും സംഘവും സുരക്ഷിതര്‍ ; വെള്ളവും ഭക്ഷണവും എത്തിച്ചു , ഉടന്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റും

ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്ന് മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യരെ ഫോണില്‍ അറിയിച്ചിരുന്നു.

സിനിമാ ചിത്രീകരണത്തിനിടെ ഹിമാചല്‍പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. മഞ്ജുവിനും സംഘത്തിനും വെള്ളവും ഭക്ഷണവും എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും, വൈകിട്ടോടു കൂടി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിയുമെന്ന് ഹിമാചല്‍ പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഇവരെ മണാലിയിലേക്ക് മാറ്റിയതായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസ് അറിയിച്ചു.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചല്‍പ്രദേശിലെ ഛത്രുവില്‍ സംഘം കുടുങ്ങിയത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്ന് മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യരെ ഫോണില്‍ അറിയിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.