CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 34 Minutes 23 Seconds Ago
Breaking Now

യുഎന്നില്‍ ചലനം സൃഷ്ടിക്കാതെ പോയതോടെ കശ്മീര്‍ വിഷയവുമായി പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്

നിയമവശങ്ങള്‍ മുഴുവന്‍ പഠിച്ചശേഷമാണ് കോടതിയെ സമീപിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഖുറേഷി പറഞ്ഞു.

കശ്മിര്‍ പ്രശ്‌നം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ എത്തിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പാക് വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖുറേഷി പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്. നിയമവശങ്ങള്‍ മുഴുവന്‍ പഠിച്ചശേഷമാണ് കോടതിയെ സമീപിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഖുറേഷി പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി ഇന്ത്യ റദ്ദാക്കിയിരുന്നു. ജമ്മു കശ്മീര്‍ സംസ്ഥാനം രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തു. ഓഗസ്റ്റ് അഞ്ചിന് അപ്രതീക്ഷിതമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ ബില്‍ പാകിസ്ഥാന്‍ ശക്തമായി പ്രതിഷേധിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പേ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും പിന്നീട് ചെറിയ പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.