CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 18 Minutes 6 Seconds Ago
Breaking Now

ജിസിഎസ് പഠനകാലം പെണ്ണിലേക്ക് കുടിയേറാനുള്ള കാലം; ആണില്‍ നിന്നും പെണ്ണായി മാറിയ കായി വില്ല്യംസ് മികച്ച ജിസിഎസ്ഇ ഫലത്തിന്റെ ആഘോഷത്തില്‍; പെണ്‍കുട്ടികളുടെ യൂണിഫോം അണിഞ്ഞ് കാര്‍ഡിഫ് സ്‌കൂളില്‍ യൂണിസെക്‌സ് ടോയ്‌ലറ്റ് വരെ നേടിയെടുത്ത 'മിടുക്കിക്ക്' ഇതൊക്കെ എന്ത്!

സ്‌കൂളിനും, സഹപാഠികള്‍ക്കും, അധ്യാപകര്‍ക്കുമാണ് ഈ കൗമാരക്കാരി തന്റെ വിജയം സമര്‍പ്പിക്കുന്നത്

ജിസിഎസ്ഇ പഠനകാലത്ത് ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നും മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധിച്ച് പോകരുതെന്നും ഒക്കെയാണ് പൊതുവെ രക്ഷിതാക്കള്‍ മക്കളെ ഭീഷണിപ്പെടുത്താറുള്ളത്. എന്നാല്‍ ആ സമയത്ത് സുപ്രധാനമായ ഒരു തീരുമാനത്തിന് പിന്നാലെ പോകുകയും അത് സഫലമാക്കുകയും ചെയ്ത വ്യക്തിയാണ് കായി വൈന്‍ വില്ല്യംസ് എന്ന 16-കാരി. ആണായി പിറക്കുകയും പക്ഷെ തന്റെ മനസ്സ് പെണ്ണിന്റേതെന്ന് 13-ാം വയസ്സില്‍ തിരിച്ചറിയുകയും ചെയ്തതോടെയാണ് കേ വില്ല്യംസ് ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയത്. ജിസിഎസ്ഇ പഠനകാലം പെണ്‍കുട്ടിയിലേക്ക് കൂടുമാറാനുള്ള ശ്രമങ്ങള്‍ക്കായി ചെലവഴിച്ചെങ്കിലും ഫലം വന്നതോടെ മികച്ച സ്‌കോര്‍ നേടിയതിന്റെ ആഘോഷത്തിലാണ് കായി. 

ഇയര്‍ 8-ല്‍ പഠിക്കവെയാണ് കായി വില്ല്യംസ് പെണ്‍കുട്ടിയായി മാറാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന് ശേഷം ജിസിഎസ്ഇയ്ക്കായി വെയില്‍സിലെ കാര്‍ഡിഫ് ഹൈസ്‌ക്കൂളില്‍ പഠിച്ചു. കായിയുടെ വരവോടെ സ്‌കൂള്‍ യൂണിഫോം നയം വരെ മാറ്റി. ഒപ്പം യൂണിസെക്‌സ് ടോയ്‌ലെറ്റ് സൗകര്യം സ്ഥാപിച്ചു. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെക്കുറിച്ച് ജീവനക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും വരെ സ്‌കൂള്‍ ക്ലാസ് സംഘടിപ്പിച്ചു. കായി വില്ല്യംസിന്റെ പ്രേരണയാണ് കാര്‍ഡിഫ് ഹൈസ്‌ക്കൂളിന് ഈ മാറ്റങ്ങള്‍ സമ്മാനിച്ചത്. 

മികച്ച സ്‌കോര്‍ നേടിയാണ് ജിസിഎസ്ഇ ഫലം കായി ആഘോഷിക്കുന്നത്. ആറ് എ* ഗ്രേഡുകളും, രണ്ട് എ ഗ്രേഡുകളും, ഒരു ബിയുമാണ് ഈ പെണ്‍കുട്ടിക്ക് ലഭിച്ചത്. കൂടാതെ വെല്‍ഷ് ബക്കാലോറേറ്റ്, അഡീഷണല്‍ മാത്ത്‌സ് എന്നിവയും നേടി. തന്റെ സ്‌കൂളിനും, സഹപാഠികള്‍ക്കും, അധ്യാപകര്‍ക്കുമാണ് ഈ കൗമാരക്കാരി തന്റെ വിജയം സമര്‍പ്പിക്കുന്നത്. കാര്‍ഡിഫ് സ്‌കൂളിലെ രണ്ടര വര്‍ഷത്തെ പഠനകാലയളവില്‍ അത്രത്തോളം പിന്തുണ ഇവര്‍ നല്‍കിയെന്നും കായി കൂട്ടിച്ചേര്‍ക്കുന്നു. 

മികച്ച രീതിയില്‍ പഠിച്ചിരുന്ന കായിക്ക് പെണ്ണായി മാറാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ പഠനത്തില്‍ നിന്നും ഇടയ്ക്ക് വിട്ടുനില്‍ക്കേണ്ടിയും വന്നു. കാര്‍ഡിഫ് ഹൈയിലെ തന്നെ തുടര്‍ന്ന് കെമിസ്ട്രി, ബയോളജി, മാത്ത്‌സ്, ഡ്രാമ എന്നിവ എ ലെവലില്‍ പഠിക്കാനാണ് ഇവളുടെ തീരുമാനം.




കൂടുതല്‍വാര്‍ത്തകള്‍.