CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 31 Seconds Ago
Breaking Now

രണ്ടില ചിഹ്നത്തിനായി ജോസ് കെ മാണി വിഭാഗം ; ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

ആരെയും വ്യക്തിപരമായി തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. പി.ജെ ജോസ്ഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശം സ്റ്റിയറിംഗ് കമ്മിറ്റിക്കാണെന്നും അതിനാല്‍ രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ നിയമ തടസ്സമില്ലെന്നും ജോസ് വിഭാഗം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ മാണി പറഞ്ഞു. ചിഹ്നം നല്‍കുന്നതിനുള്ള സാങ്കേതിക തടസ്സം നീക്കാനാകുമെന്നാണ് കരുതുന്നത്. ആരെയും വ്യക്തിപരമായി തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. പി.ജെ ജോസ്ഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി.ജെ ജോസഫിന്റെ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. പി.ജെ ജോസഫ് അനുവദിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗികമായി ചര്‍ച്ച നടത്തിയെന്നും മീണ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.