CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 24 Seconds Ago
Breaking Now

കശ്മീരിലെ കാഴ്ച പോയ യുവാവ് ;പോണ്‍ താരത്തിന്റെ ചിത്രം പങ്കുവച്ച പാക് മുന്‍ ഹൈക്കമ്മീഷണര്‍ നാണംകെട്ടു

കശ്മീരിലേതെന്ന് തറ്റിദ്ധരിച്ച് പോണ്‍താരം ജോണി സിന്‍സിന്റെ ചിത്രവും പോണ്‍ സിനിമയിലെ ഒരു ചിത്രവും ഉള്‍പ്പെടുത്തിയാണ് ട്വീറ്റ്

കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പങ്കുവച്ച ട്വീറ്റ് സൈബര്‍ ഇടങ്ങളില്‍ പരിഹാസത്തിന് ഇടയാക്കുന്നു. കശ്മീരിലേതെന്ന് തറ്റിദ്ധരിച്ച് പോണ്‍താരം ജോണി സിന്‍സിന്റെ ചിത്രവും പോണ്‍ സിനിമയിലെ ഒരു ചിത്രവും ഉള്‍പ്പെടുത്തിയാണ് ട്വീറ്റ്. അനന്ത്‌നാഗില്‍ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടയാള്‍ എന്നു പരിചയപ്പെടുത്തിയാണ് ഇദ്ദേഹം കുറിപ്പിട്ടത്. ട്വീറ്റ് വൈറലായതോടെ മണ്ടത്തരം വ്യക്തമാക്കി പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക ലൈന ഇനായത്ത് രംഗത്തെത്തി. പിന്നാലെ അബ്ദുള്‍ ബാസിത് കുറുപ്പ് നീക്കം ചെയ്തു.

ആര്‍ട്ടിക്കിള്‍ 370 നീക്കിയതോടെ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രശ്‌നം ചര്‍ച്ചയാക്കാനുള്ള പാക് ശ്രമം ഫലം കണ്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.