CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 9 Seconds Ago
Breaking Now

ഫേസ്ബുക്കില്‍ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച; അക്കൗണ്ടുകളുമായി ബന്ധപ്പെട്ട 419 മില്ല്യണ്‍ നമ്പറുകള്‍ ചോര്‍ന്നു; ബ്രിട്ടനില്‍ നിന്നും 18 മില്ല്യണ്‍ ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍

ഫോണ്‍ നമ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടക്കുകയാണെന്ന് കമ്പനി

സോഷ്യല്‍ മീഡിയ വമ്പന്‍മാരായ ഫേസ്ബുക്കിന്റെ തലവേദനകള്‍ അവസാനിക്കുന്നില്ല. 400 മില്ല്യണിലേറെ വരുന്ന ഫേസ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പറുകളാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ ഡാറ്റാബേസുകളില്‍ നിന്നുള്ള 419 മില്ല്യണ്‍ വിവരങ്ങളാണ് സെര്‍വ്വറില്‍ നിന്നും പുറത്തുപോയത്. 

18 മില്ല്യണ്‍ അക്കൗണ്ടുകള്‍ ബ്രിട്ടനില്‍ നിന്നും, 133 മില്ല്യണ്‍ യുഎസ് അക്കൗണ്ടുകളും, 50 മില്ല്യണ്‍ വിയറ്റ്‌നാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട നമ്പറുകളാണ് ചോര്‍ന്നത്. ഫേസ്ബുക്ക് ഉപയോക്താവിന്റെ ഐഡികള്‍, പ്രൊഫൈലിലെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ച സെര്‍വ്വര്‍ പാസ്‌വേര്‍ഡ് നല്‍കി സംരക്ഷിച്ചിരുന്നില്ല. ഇതോടെ ആര്‍ക്കും കൈവെയ്ക്കാവുന്ന തരത്തില്‍ ഓണ്‍ലൈനില്‍ ഈ വിവരങ്ങള്‍ ലഭ്യമായിരുന്നുവെന്നാണ് വിവരം. റിപ്പോര്‍ട്ട് ശരിയാണെന്ന് സമ്മതിച്ച ഫേസ്ബുക്ക് വന്‍തോതില്‍ വിവരചോര്‍ച്ച സംഭവിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു. 419 മില്ല്യണ്‍ അക്കൗണ്ട് വിവരങ്ങളാണ് പോയതെന്നാണ് ഏകദേശ കണക്ക്. 

2018-ലെ കേംബ്രിഡ്ജ് അനലിറ്റിക ആരോപണങ്ങള്‍ നേരിട്ടതിന് ശേഷം ഫേസ്ബുക്ക് തുടര്‍ച്ചയായി സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട് കുഴപ്പത്തില്‍ ചാടുകയാണ്. ഫോണ്‍ നമ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടക്കുകയാണെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.