CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 28 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും പ്രായമേറിയ സ്ത്രീയുടെ അത്ഭുത കണ്‍മണികള്‍; ആര്‍ത്തവവിരാമം കഴിഞ്ഞ് 30 വര്‍ഷം പിന്നിട്ട 74-കാരിക്ക് ഐവിഎഫിലൂടെ ഇരട്ടകള്‍; കുഞ്ഞുങ്ങളെ കണ്ടതിന് പിന്നാലെ 82-കാരന്‍ ഭര്‍ത്താവിന് സ്‌ട്രോക്ക്; ബ്രിട്ടനും വാര്‍ത്തയായി ഇന്ത്യയിലെ ഈ പിറവി

ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ദമ്പതികള്‍ എന്നായിരുന്നു ഇതിന് ശേഷം ഇവര്‍ സ്വയം വിശേഷിപ്പിച്ചത്

74-ാം വയസ്സില്‍ ഐവിഎഫിലൂടെ കുഞ്ഞുങ്ങള്‍. ലോകത്തെ തന്നെ അത്ഭുതപ്പെടുത്താന്‍ പോന്നതാണ് ഈ പ്രസവം. ആര്‍ത്തവവിരാമവും കഴിഞ്ഞ് 30 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് മംഗയമ്മ യാരമന്തിയാണ്. മുത്തശ്ശി ആകേണ്ട പ്രായത്തില്‍ അമ്മയായ ഇവരുടെ ഭര്‍ത്താവിന് ഇതിന് പിന്നാലെ സ്‌ട്രോക്കും നേരിട്ടു. ഡോക്ടര്‍മാര്‍ മെഡിക്കല്‍ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതാണ് പ്രസവിച്ചതില്‍ ലോകത്തിലെ പ്രായമേറിയ സ്ത്രീയുടേത്!

ഐവിഎഫ് ചികിത്സ വഴിയാണ് 82-കാരനായ ഭര്‍ത്താവ് സീതാരാമ രാജറാവുവിനും, മംഗയമ്മയ്ക്കും രണ്ട് കുഞ്ഞുങ്ങള്‍ പിറന്നത്. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ദമ്പതികള്‍ എന്നായിരുന്നു ഇതിന് ശേഷം ഇവര്‍ സ്വയം വിശേഷിപ്പിച്ചത്. മാസങ്ങളോളം ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ച ശേഷമാണ് മംഗയമ്മ വ്യാഴാഴ്ച ഇരട്ടകളെ പ്രസവിച്ചത്. 

'ദൈവത്തിന്റെയും, ഡോക്ടര്‍മാരുടെയും അനുഗ്രഹമാണ് രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ പിതാവാകാന്‍ എനിക്ക് അവസരം നല്‍കിയത്. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം നല്‍കി. ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ സമയമാണിത്', രാജാറാവു പ്രതികരിച്ചിരുന്നു. ഈ പ്രായത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുട്ടികളെ ആര് നോക്കുമെന്ന ചോദ്യത്തിന് 'സംഭവിക്കാനുള്ളതെല്ലാം സംഭവിക്കും. എല്ലാം ദൈവത്തിന്റെ കൈകളിലാണ്', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

കുട്ടികള്‍ പിറന്നതിന് അടുത്ത ദിവസം രാജറാവുവിന് സ്‌ട്രോക്ക് നേരിട്ടു. നിലവില്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത്രയും പ്രായമായവര്‍ക്ക് ഐവിഎഫ് നല്‍കുന്നത് ശരിയാണോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ആന്ധ്രപ്രദേശിലെ ഗ്രാമത്തില്‍ നിന്നുള്ളവരാണ് ദമ്പതികള്‍. ദാതാവില്‍ നിന്നും അണ്ഡം സ്വീകരിച്ച് ഭര്‍ത്താവിന്റെ ബീജവുമായി ചേര്‍ത്താണ് മംഗയമ്മ കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ സ്വീകരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.