Breaking Now

വേൾഡ് റെക്കോർഡ്‌ തിരുത്തുവാനായി മുടിയിൽ തൂങ്ങി പുഴ കടക്കാൻ ശ്രമിച്ച സാഹസികൻ മരിച്ചു.

മുടിയില്‍ തൂങ്ങി നദി കടക്കാന്‍ ശ്രമിക്കുന്നതിനിടെ സാഹസികന്‍ മരിച്ചു. ശൈലേന്ദ്ര നാഥ് റോയി (50) ആണ് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാനുള്ള അഭ്യാസത്തിനിടെ മരിച്ചത്.

സിപ് വയര്‍ മുടിയില്‍ കെട്ടി ഏറ്റവും ദൂരം സഞ്ചരിച്ചതിന്റെ ലോക റെക്കോഡ് സ്വന്തം പേരിലുള്ള ശൈലേന്ദ്ര നാഥ് റോയി (50) ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാൻ വേണ്ടി മുടിയിൽ തൂങ്ങി പുഴ കടക്കാൻ ശ്രമിച്ചപ്പോൾ ആണ് മരണപ്പെട്ടത്. പശ്ചിമ ബംഗാള്‍ പോലീസില്‍ ഹോം ഗാര്‍ഡായ ഇദ്ദേഹത്തിന്  മറ്റൊരു ലോക റെക്കോഡിനായുള്ള ശ്രമത്തിനിടയിലാണ് ജീവന നഷ്ടപ്പെട്ടത്.

ബംഗാളിലെ ഡാര്‍ജിലിംഗിലുള്ള തീസ്ത നദിക്ക് കുറുകെ മുടി ഉപയോഗിച്ച് സിപ് വയറില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്  ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. 1400 മീറ്റര്‍ ദൂരമാണ് ശൈലേന്ദ്ര കടക്കാന്‍ ശ്രമിച്ചത്. സമുദ്രോപരിതലത്തില്‍നിന്ന് 3000 മീറ്റര്‍ ഉയരത്തിലായിരുന്നു അഭ്യാസം. സാഹസിക പ്രകടനം പാതിവഴിയില്‍ എത്തിയപ്പോള്‍ സിപ് വയറുമായി ഘടിപ്പിച്ച കപ്പിയില്‍ മുടി ഉടക്കിയതിനെ തുടർന്ന് കപ്പിയില്‍നിന്ന് മുടി വേര്‍പെടുത്താന്‍ 25 മിനിറ്റോളം അദ്ദേഹം ശ്രമിച്ചു. ഇതു നടക്കാതെ വന്നപ്പോള്‍ കൈ ഉപയോഗിച്ചു മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ശൈലേന്ദ്രയ്ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്.

 

ഉടന്‍തന്നെ മരണവും സംഭവിച്ചുവെങ്കിലും ശൈലേന്ദ്രയെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിരുന്ന കാണികള്‍ക്ക് ആദ്യം എന്താണ് സംഭവിക്കുന്നതെന്നു മനസിലായില്ല. എന്നാല്‍ അല്പസമയത്തിന് ശേഷം ശൈലേന്ദ്രയുടെ ശരീരം നിശ്ചലമായതോടെ അവര്‍ക്ക് അപകടം മണത്തുവെങ്കിലും ശൈലേന്ദ്ര വളരെ ഉയരത്തിലായിരുന്നതിനാല്‍ തന്നെ ആളുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.  45 മിനിറ്റോളം മൃതദേഹം നദിക്കു കുറുകേ തൂങ്ങിനിന്നു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് നിലത്തിറക്കിയത്. ഭാരമുള്ള വാഹനങ്ങള്‍ മുടി ഉപയോഗിച്ചും മീശ ഉപയോഗിച്ചുമെല്ലാം വലിച്ചു നീക്കുന്നതായിരുന്നു ശൈലേന്ദ്രയുടെ ഇഷ്ടവിനോദം.




കൂടുതല്‍വാര്‍ത്തകള്‍.