CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 28 Minutes 12 Seconds Ago
Breaking Now

വീട്ടുമുറ്റത്തെ കാര്‍ കത്തി നശിച്ചു ; വില്ലനായത് എലികള്‍ !

വാഹനത്തിന്റെ എഞ്ചിനിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായത്.

വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി നശിച്ചു. ഛത്തീസ്ഖണ്ഡിലാണ് സംഭവം. വാഹനം കത്തി നശിക്കാനുള്ള കാരണം അറിഞ്ഞപ്പോള്‍ ഉടമസ്ഥന്‍ ഞെട്ടി. കാരണം തേടിയ വീട്ടുകാരോട് പോലീസ് പറഞ്ഞു എലികളാണ് കാരണക്കാരെന്ന്.

വാഹനത്തിന്റെ ഫ്യൂസ് ബോക്‌സിനുള്ളിലെ ഇന്‍സുലേഷന്‍ വയറുകള്‍ എലി കരണ്ടതും തുടര്‍ന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നുമാണ് പോലീസ് നിഗമനം. എലികളുടെ ശല്യം നാട്ടില്‍ രൂക്ഷമെന്ന് നാട്ടുകാരും പറയുന്നു.

ബുധനാഴ്ചയാണ് വിഷ്ണു സഹുയെന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് തീ പിടിച്ചത്. വാഹനത്തിന്റെ എഞ്ചിനിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായത്. വീടിന് മുമ്പിലൂടെ പോകുകയായിരുന്ന യാത്രക്കാരനാണ് കാര്‍ കത്തുന്നത് കണ്ടത്. വീട്ടുമസ്ഥനെ വിവരം അറിയിക്കാന്‍ ശ്രിച്ചെങ്കിലും ഉറക്കത്തിലായി. പിന്നീടാണ് വിവരം ഉടമ അറിയുന്നതും പോലീസില്‍ വിവരം അറിയിക്കുന്നതും..




കൂടുതല്‍വാര്‍ത്തകള്‍.