CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 42 Minutes 37 Seconds Ago
Breaking Now

ചന്ദ്രയാന്‍ 2: വിക്രമിന്റെ ലക്ഷ്യസ്ഥാനം കാമറയില്‍ പകര്‍ത്തിയെന്ന് സ്ഥിരീകരിച്ച് നാസ

വിക്രമിന്റെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങള്‍ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്റെ ചിത്രങ്ങള്‍ എടുത്തെന്ന് സ്ഥിരീകരിച്ച് നാസ. ലൂണാര്‍ റെക്കണിസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ജോണ്‍ കെല്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനത്തിന്റെ ചിത്രങ്ങള്‍ എല്‍.ആര്‍.ഒ പകര്‍ത്തിയെന്നും വിദഗ്ദ്ധ സംഘം ഈ ചിത്രങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിക്രമിന്റെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങള്‍ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.

ദക്ഷിണധ്രുവപ്രദേശത്തെ പകല്‍ സമയം അവസാനിച്ച് തുടങ്ങിയതിനാല്‍ തന്നെ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നും ജോണ്‍ കെല്ലര്‍ വ്യക്തമാക്കി. നാസയുടെ നയമനുസരിച്ച് ലൂണാര്‍ റിക്കൊണിസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ എല്ലാ ചിത്രങ്ങളും പൊതു സമൂഹത്തിന് ലഭ്യമാക്കാറുണ്ട്. വിക്രമിന്റെ ലാന്‍ഡിംഗ് സൈറ്റിന്റെ ചിത്രങ്ങളും ഇത്തരത്തില്‍ പുറത്തുവിടും.അതേസമയം, വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇന്നുംകൂടി ഇതിന് കഴിഞ്ഞില്ലെങ്കില്‍ പിന്നീട് അത് സാധിക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.