CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 20 Seconds Ago
Breaking Now

'ദ' ഇല്ലെങ്കിലും കുഴപ്പമില്ല ; യൂണിവേഴ്‌സിറ്റി കോളേജില്‍ പത്രികകള്‍ സ്വീകരിച്ചു

എസ്എഫ്‌ഐയുടെ ഒരു പത്രികയും കൈസ് യുവിന്റെ മൂന്നു പത്രികകളും എഐഎസ്എഫിന്റെ രണ്ടു പത്രികകളുമാണ് പ്രിന്‍സിപ്പല്‍ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ തള്ളിയ ആറ് നാമനിര്‍ദ്ദേശ പത്രികകള്‍ അപ്പീല്‍ കമ്മറ്റി സ്വീകരിച്ചു. പത്രികയില്‍ മത്സരിക്കുന്ന സ്ഥാനത്തിന് മുമ്പ് ദ എന്നു ചേര്‍ത്തില്ലെന്ന പേരില്‍ തള്ളിയ പത്രികകളാണിവ. എസ്എഫ്‌ഐയുടെ ഒരു പത്രികയും കൈസ് യുവിന്റെ മൂന്നു പത്രികകളും എഐഎസ്എഫിന്റെ രണ്ടു പത്രികകളുമാണ് പ്രിന്‍സിപ്പല്‍ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ കോളേജിലെ അഞ്ച് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിന് വഴി ഒരുങ്ങി. വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയന്‍ അംഗം, ആദ്യ വര്‍ഷ ബിരുദാനന്തര ബിരുദ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം. പത്രികള്‍ തള്ളിയത് വിവാദമായതോടെ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചിരുന്നു. അപ്പീല്‍ കമ്മറ്റിയും ചേര്‍ന്നു. സീല്‍ പ്രശ്‌നത്തില്‍ തഴഞ്ഞവരുടെ പത്രികയും സ്വീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.