CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 18 Minutes 40 Seconds Ago
Breaking Now

പീറ്റര്‍ബോറോ മലയാളീസിന്റെ ഓണാഘോഷം ഇന്ന്

പീറ്റര്‍ബോറൊ മലയാളീസിന്റെ ഓണാഘോഷം ഇത്തവണയും പ്രൗഢഗംഭീരമായി നടത്തുന്നു. ഇന്ന് രാവിലെ 9:30 മുതല്‍ പരിപാടി ആരംഭിക്കും .7ാം തിയതി ശനിയാഴ്ച പീറ്റര്‍ബോറൊ മലയാളീസും, യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് നടത്തുന്ന കായിക മത്സരങ്ങളും, BBQ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

 

ഇന്ന് പീറ്റര്‍ബോറൊ മലയാളീസ് അണിയിച്ചൊരുക്കുന്ന ഓണാഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ, മഹാബലി എഴുന്നള്ളത്ത്, പീറ്റര്‍ബോറൊയിലെ വിവിധ കലാകാരന്‍മാരും, കലാകാരികളും, അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, വടംവലി, തനിനാടന്‍ സ്‌നാക്‌സ്,ചായ. എന്നിവയോടു കൂടി പര്യവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

 

സ്ഥലം : 21/09/19

 

Queen Katharine Academy Mountsteven Ave, Walton, Peterborough,

 

PE4 6HX

 

ഈ സ്‌നേഹകൂട്ടായ്മയിലേക്കു നിങ്ങളെ ഓരോരുത്തരെയും പീറ്റര്‍ബോറൊ മലയാളീസ് ഹൃദയപൂര്‍വം ക്ഷണിക്കുകയാണ്. എല്ലാ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. 

 

എവര്‍ക്കും ഓണാശംസകള്‍.... 

 

നന്ദി...

 

പീറ്റര്‍ബോറൊ മലയാളീസ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.