CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 38 Minutes 58 Seconds Ago
Breaking Now

ബ്രിസ്‌ക ഓണാഘോഷം ഇന്ന് ;വേറിട്ട കാഴ്ചകള്‍ സമ്മാനിക്കുന്ന കലാവിരുന്നും സ്വാദിഷ്ടമായ ഓണസദ്യയും ഒക്കെയായി ഈ ഓണം കെങ്കേമം

ഓണകളികളും പാട്ടും പൂക്കളവും നൃത്തവും ഒക്കെയായി അടിച്ചു പൊളിച്ചാഘോഷിക്കുകയാണ് ബ്രിസ്‌ക. ഇന്ന് ഒരിക്കലും മറക്കാനാകാത്ത നല്ലൊരു ഓണാഘോഷത്തിന്റെ ആവേശത്തിലാണ് ഏവരും.

സമാനതകളില്ലാത്ത വേദികളെ കിടിലം കൊള്ളിക്കുന്ന പരിപാടികളും സദ്യയും ഒക്കെയായി ഈ ദിവസവും എത്തികഴിഞ്ഞു. 

ബ്രിസ്‌ക ഓണാഘോഷം രാവിലെ ആരംഭിയ്ക്കുന്നു. വൈവിധ്യമാര്‍ന്ന മികച്ച കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. നാലു മണിക്കൂറോളം നീണ്ട കലാപരിപാടികള്‍. ഓപ്പണിങ് പ്രോഗ്രാമില്‍ 60 ഓളം പേര്‍ പങ്കെടുക്കും. കൊട്ടികലാശം പോലെ തീരുന്ന ക്ലോസിങ് പ്രോഗ്രാമില്‍ 50 ഓളം പേര്‍ പങ്കെടുക്കുന്നു. മാവേലിയുടെ വരവേല്‍പ്പും വ്യത്യസ്തമാണ്. എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് ഒരുക്കുന്ന ഒന്നായിരിക്കും മാവേലി വരവേല്‍പ്പ്.

ജിസിഎസ്ഇ എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കല്‍ ചടങ്ങും പരിപാടിയുടെ ഭാഗമാണ്. ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ പരിപാടിയുടെ ഭാഗമാകും.ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫോക്ക് ഡാന്‍സ്, ഹോളിവുഡ് ഡാന്‍സ് എന്നിവ ഉള്‍പ്പെടുന്ന പരിപാടികള്‍ കാഴ്ചക്കാര്‍ക്ക് ഹൃദ്യമാകും.

വിവിധ അസോസിയേഷനുകളില്‍ നിന്നുള്ള സ്‌നേഹ അയല്‍കൂട്ടം, യുബിഎംഎ,ആസ്‌ക്, ബ്രാഡ്‌ലി സ്‌റ്റോക്കില്‍ നിന്നുള്ള അംഗങ്ങള്‍, കല എന്നിവയില്‍ നിന്നുള്ളഅംഗങ്ങള്‍ അവതരിപ്പിക്കുന്ന മികവേറിയ പരിപാടികള്‍ ചടങ്ങിന്റെ ഭാഗമാകും. 

വനിതാ അംഗങ്ങളുടെ സ്‌കിറ്റാണ് ഈ വര്‍ഷത്തെ പ്രത്യേകത. 

നൊസ്റ്റാള്‍ജിക്കായിട്ടുള്ള ഓണ പാട്ടുകളും പരിപാടിയുടെ ഭാഗമാണ്. 

വടംവലി, ചീട്ടുകളി ഉള്‍പ്പെടെ ഓണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങള്‍ ഈ ദിവസം വിതരണം ചെയ്യും.

ഏവരും കാത്തിരുന്ന ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന നല്ലൊരു ഓണാഘോഷ ദിവസമാണ് ഇന്നെന്നുറപ്പിക്കാം.

 




കൂടുതല്‍വാര്‍ത്തകള്‍.