CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 17 Seconds Ago
Breaking Now

പിഴ ഇടാന്‍ എത്തി ; എസ് ഐയെ കൊണ്ട് പിഴ അടപ്പിച്ച് നാട്ടുകാര്‍

ഉദ്യോഗസ്ഥരും നിയമം പാലിക്കണമെന്ന് ജനം ശഠിക്കുകയാണ്.

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തി വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി. ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പിഴ അടപ്പിച്ചു. ഹെല്‍മെറ്റ് ഇല്ലാതെ എത്തിയ യുവാവില്‍ നിന്ന് അയ്യായിരം രൂപ പിഴ ഈടാക്കിയതാണ് എസ്‌ഐയ്ക്ക് പണിയായത്. യുപിയിലെ റായ്ബറേലിയിലാണ് സംഭവം.

നാട്ടുകാര്‍ പുതിയ പിഴയടക്കലില്‍ രോക്ഷത്തിലായിരുന്നു. ഇതിനിടെ ഹെല്‍മെറ്റ് ഇല്ലാത്തതിനും വാഹനത്തിന്റെ രേഖകള്‍ കൈവശമില്ലാത്തതിനുമാണ് എസ്‌ഐയെ കൊണ്ട് സ്വന്തം പിഴ എഴുതിപ്പിച്ചത്.

ട്രാഫിക് നിയമ ലംഘനം കുറയ്ക്കാനാണ് പിഴത്തുക വര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരെ അമര്‍ഷം ശക്തമാണ്. പിഴ ആയിരവും പതിനായിരവും കടന്നതോടെ ജനം പ്രതിഷേധത്തിലാണ്. ഉദ്യോഗസ്ഥരും നിയമം പാലിക്കണമെന്ന് ജനം ശഠിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.