CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 24 Minutes 4 Seconds Ago
Breaking Now

'വസ്ത്രം ധരിച്ച് വരൂ;' എഎപി എംഎല്‍എയ്ക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിരാരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അനില്‍ ഝാ.

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അനില്‍ ഝാ വാട്‌സിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. അപേക്ഷകളില്‍ ഒപ്പിടാന്‍ എത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാര്‍ക്ക് മുന്നില്‍ അടിവസ്ത്രം മാത്രം ധരിച്ചിരുന്ന എംഎല്‍എയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഡല്‍ഹി നിയമസഭയില്‍ വിഷയം വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിരാരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അനില്‍ ഝാ.

ബനിയനും ഷോര്‍ട്‌സും മാത്രം ധരിച്ച് കാലിന് മുകളിലേക്ക് കാവി വസ്ത്രം പുതച്ചിരിക്കുന്ന രീതിയിലാണ് എംഎല്‍എ വീഡിയോയിലുള്ളത്. ഡല്‍ഹി സര്‍ക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതിക്കായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ നിരവധി സ്ത്രീകളാണ് ഈ സമയത്ത് എംഎല്‍എയുടെ മുന്നില്‍ നിന്നിരുന്നത്.

ജനപ്രതിനിധിക്ക് ചേര്‍ന്ന പെരുമാറ്റമല്ല എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി സഭയില്‍ തുറന്നടിച്ചു. 'നിങ്ങളുടെ പെരുമാറ്റം അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണ്. സ്ത്രീകള്‍ അപേക്ഷകളില്‍ ഒപ്പിടാന്‍ വരുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കാനുള്ള മര്യാദ കാണിക്കണം. ഇത്തരത്തിലുള്ള അശ്ലീല പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാകില്ല. ഇയാളുടെ എംഎല്‍എ സ്ഥാനം റദ്ദാക്കണം,' രേഖാ ഗുപ്ത ആവശ്യപ്പെട്ടു. എംഎല്‍എ സഭയില്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു.

എന്നാല്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചെന്ന ആരോപണം തള്ളിക്കളഞ്ഞ അനില്‍ ഝാ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവായി വീഡിയോ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് മുഖ്യമന്ത്രി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് എംഎല്‍എ മറുപടി നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.