CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 39 Seconds Ago
Breaking Now

യുപിഎ ഭരണ സമയത്ത് ബിസിസിഐ സെക്രട്ടറി ഞാനാണെങ്കിലോ ; അമിത് ഷായെ ' കുത്തി ' കാര്‍ത്തി ചിദംബരം

അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയാകുമെന്ന വാര്‍ത്ത റീട്വീറ്റ് ചെയ്താണ് കാര്‍ത്തി ചിദംബരം ചോദ്യങ്ങളുമായി എത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ്ഷാ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സെക്രട്ടറി പദവിയോട് അടുക്കവേ വിമര്‍ശനവുമായി മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം. യുപിഎ ഭരണകാലത്ത് പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ താന്‍ ബിസിസിഐ സെക്രട്ടറി ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പ്രതികരണമെന്ന് കാര്‍ത്തി ചോദിച്ചു. ജയ് ഷായെ പിന്തുണയ്ക്കുന്ന ദേശ സ്‌നേഹികളും ഭക്തരും അതിന്റെ പേരില്‍ എന്തെല്ലാം കോലാഹലങ്ങളുണ്ടാക്കുമായിരുന്നുവെന്നും കാര്‍ത്തി പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് പ്രതികരണം.

അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയാകുമെന്ന വാര്‍ത്ത റീട്വീറ്റ് ചെയ്താണ് കാര്‍ത്തി ചിദംബരം ചോദ്യങ്ങളുമായി എത്തിയത്. ഒക്ടോബര്‍ 23 ന് നടക്കുന്ന ബിസിസിഐ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജയ് ഷാ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ ജയ് ഷാ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി കഴിഞ്ഞു. നിലവില്‍ ഒരു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലും അംഗമല്ലാത്ത ജയ്ഷായെ പ്രത്യേക പ്രതിനിധിയായി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് നിയോഗിച്ചത്. ജയ് ഷായ്ക്ക് യോഗ്യതയുണ്ടോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സജീവമാണ്.




കൂടുതല്‍വാര്‍ത്തകള്‍.