CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 57 Seconds Ago
Breaking Now

ആ പല്ലുകള്‍ നിര തെറ്റിയതാണല്ലോ, ഒന്ന് കമ്പിയിട്ടൂടെ ? ആരാധികയുടെ കമന്റിന് മറുപടി നല്‍കി സനുഷ

ബാലതാരമായെത്തി നായികയായി മാറിയ സനുഷ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. തമിഴിലും തെലുങ്കിലുമൊക്കെയാണ് നടി ഇപ്പോള്‍ കൂടുതല്‍ സിനിമകളും അഭിനയിക്കുന്നത്. നടി അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് ഒരു ആരാധിക നല്‍കിയ കമന്റും അതിന് നടി തിരിച്ച് നല്‍കിയ മറുപടിയും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. തുറന്ന് ചിരിക്കുന്ന ഒരു ചിത്രം നടി കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ആ പല്ലുകള്‍ നിരതെറ്റിയതാണല്ലോ ഒന്ന് കമ്പിയിട്ടൂടേ എന്നായിരുന്നു ആരാധികയുടെ കമന്റ്.

ഈ കമന്റ് കണ്ട താരം അതിന് മറുപടിയുമായി ഉടന്‍ എത്തി. 'എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു. നിരതെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണമായും സംതൃപ്തയാണ്. നിര്‍ദേശത്തിന് നന്ദി. ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നത്.' എന്നും സനുഷ കുറിച്ചു. നിരവധിപേരാണ് നടിയുടെ കമന്റിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.