CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 8 Minutes 19 Seconds Ago
Breaking Now

ഹേവാര്‍ഡ്‌സ്ഹീത്തില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിശുദ്ധ കുര്‍ബ്ബാനയും ഒക്ടോബര്‍ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍

ഹേവാര്‍ഡ്‌സ്ഹീത്തില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിശുദ്ധ കുര്‍ബ്ബാനയും ഈ വരുന്ന ഒക്ടോബര്‍ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ നടത്തപ്പെടും. ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളികള്‍ക്കിടയില്‍ നിന്നും 7 ഓളം കുട്ടികളാണ് ഈ വരുന്ന ശനിയാഴ്ച ഒക്ടോബര്‍ 19ാം തിയതി ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ഹേവാര്‍ഡ്‌സ് ഹീത്ത് സെന്റ് പോള്‍സ് കാത്തോലിക്കാ പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ ഈശോയേ സ്വീകരിക്കുവാനായി ഒരുങ്ങുന്നത്. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അജപാലന നേതൃത്വത്താല്‍ നയിക്കപ്പെടുന്ന സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഭാഗമായ ഹേവാര്‍ഡ്‌സ്ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിക്ക് ആത്മീയ നേതൃത്വം നല്‍കുന്നത് ബഹുമാനപ്പെട്ട റവ. ഫാ ബിനോയ് നിലെയാറ്റിംഗല്‍ ആണ്. ഹേവാര്‍ഡ്‌സ് ഹീത്ത് സെന്റ് പോള്‍സ് കാത്തോലിക്കാ പള്ളിയില്‍ വച്ച് ഒക്ടോബര്‍ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ വിശുദ്ധ കുര്‍ബാനയോടു കൂടി പ്രഥമ ദിവ്യകാരുണ്യ സ്വീകരണ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. സീറോ മലബാര്‍ സഭ വൈദികരായ റവ ഫാ ജോയ് ആലപ്പാട്ട്, റവ ഫാ ജോണ്‍ കണ്ണന്താനം എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ കാര്‍മ്മികത്വം വഹിക്കും.

തുടര്‍ന്ന് ദിവ്യബലി മദ്ധ്യേ, നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളുടേയും രക്ഷ കര്‍ത്താക്കളുടേയും ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളികളുടേയും മഹനീയ സാന്നിധ്യത്തില്‍ ഹേവാര്‍ഡ്‌സ്ഹീത്തിലെ 7ഓളം കൊച്ചുകുട്ടികള്‍ ഈശോയെ സ്വീകരിക്കും. ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളികള്‍ക്കിടയില്‍ സുപരിചിതരായ ജോസഫ് തോമസ്, ജെയ്‌നി ദമ്പതികളുടെ മകള്‍ അലീന, അരുണ്‍ മാത്യു, ആഷ ദമ്പതികളുടെ മകന്‍ ഡെന്‍സില്‍, സന്തോഷ് ജോസ്, ജോബ്ലിറ്റ്  ദമ്പതികളുടെ മകന്‍ ഇവാന്‍, ജിത്തു മാത്യു, റിന്റാ ദമ്പതികളുടെ മകന്‍ ജെറാമിയ, ബിജു ഫിലിപ്പ്, ആനി ദമ്പതികളുടെ മകന്‍ ജോയല്‍, പോളച്ചന്‍ കോലഞ്ചേരി യോഹന്നാന്‍, ലിന്‍സി ദമ്പതികളുടെ മകന്‍ ജോഷ്വാ, ടിറ്റോ ജോസ്, മിറ്റി ദമ്പതികളുടെ മകന്‍ മാത്യു എന്നീ കുട്ടികളാണ് ഈശോയെ ആദ്യമായ് സ്വീകരിക്കുന്നത്.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വൈകുന്നേരം 5 മണി മുതല്‍ സ്‌നേഹ വിരുന്നും അതോടൊപ്പം തന്നെ കുട്ടികളുടേയും മാതാപിതാക്കളുടേയും വിവിധ കലാപരിപാടികളും കൂടാതെ ഗാനമേളയും ഗ്രേറ്റ് വാള്‍സ്റ്റഡ് സ്‌കൂള്‍ ഹാളില്‍ വച്ച് ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി കുട്ടികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിലും കൂടാതെ ജോഷി കുര്യാക്കോസ്, ജോയ് എബ്രഹാം, രാജു ലൂക്കോസ്, ജിമ്മി പോള്‍, സ്മിതാ ജെയിംസ്, സില്‍വി ലൂക്കോസ്, ജൂഡി കിംഗ്‌സലി എന്നിവരടങ്ങുന്ന പള്ളി കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നു

 

പള്ളിയുടെ അഡ്രസ്

സെന്റ് പോള്‍സ് കാതലിക് ചര്‍ച്ച്, ഹേവാര്‍ഡ് ഹീത്ത് RH16 3PQ

ഹാളിന്റെ അഡ്രസ്

 

ഗ്രേറ്റ് വാല്‍സ്റ്റഡ്, ഈസ്റ്റ് മാസ്‌കാള്‍സ് ലെയ്ന്‍, ലിന്‍ഡ്ഫീല്‍ഡ്, ഹേവാര്‍ഡ്ഹീത്ത്, RH1602QL

 

വാർത്ത : ജിജോ അരയത്ത്‌




കൂടുതല്‍വാര്‍ത്തകള്‍.