CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 11 Minutes 37 Seconds Ago
Breaking Now

ഖത്തറിലെ മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ട് മക്കള്‍ മരിച്ചു ; ഭക്ഷ്യ വിഷബാധയെന്ന് സംശയം

ഷമീമയും ഹാരിസും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്

ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ട് മക്കള്‍ ഹമദ് ആശുപത്രിയില്‍ മരിച്ചു. ഏഴു മാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ മക്കളാണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമിമയുടേയും മക്കളാണിവര്‍. ഹാരിസ് അബൂനഖ്‌ല പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ നഴ്‌സാണ്. ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററില്‍ നഴ്‌സായി ജോലി ചെയ്യുന്നു. ഭക്ഷ്യ വിഷബാധയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെ മൂന്നര മണിയോടെ മൂത്ത കുട്ടിയും രാവിലെ പത്തുമണിയോടെ ഇളയ കുട്ടിയും മരിച്ചുവെന്ന് ഷമീമയുടെ സഹപ്രവര്‍ത്തകന്‍ ഹബീബ് പറഞ്ഞു.

ഷമീമയും ഹാരിസും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ രണ്ടു പേരുടേയും ആരോഗ്യനില തൃപ്തികരമാണ് ,വിവരം അറിഞ്ഞ് ഷമീമയുടെ മാതാപിതാക്കള്‍ക്ക് ദോഹയിലേക്ക് തിരിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.