CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 29 Minutes 51 Seconds Ago
Breaking Now

28 ദിവസം പ്രായമുള്ള എയ്ഡ്‌സ് ബാധിത ; പത്തോളം കുടുംബങ്ങള്‍ നിരസിച്ചതോടെ ഏറ്റെടുത്ത് ഗേ ദമ്പതികള്‍

എയ്ഡ്‌സ് എന്നറിഞ്ഞ് പലരും മടിച്ചപ്പോഴും ഇവര്‍ക്ക് അതൊരു തടസ്സമായില്ല.

ദത്തെടുക്കാനെത്തിയവര്‍ സഹതാപത്തോടെ നോക്കിയ ശേഷം തിരിച്ചു പോയി. 28 ദിവസം മാത്രമുള്ള ഒലിവിയ എയ്ഡ്‌സ് ബാധിതയാണെന്നതാണ് കാരണം. അവളെ സ്വീകരിക്കാന്‍ തയ്യാറായി എത്തിയ ദമ്പതികള്‍ ആണ് ദാമിയന്‍ ഫിഗിനും ഏരിയല്‍ വിജാരയും. ഗേ ദമ്പതികളായ ഇവര്‍ അര്‍ജന്റീനയിലെ സാന്റ ഫെയില്‍ നിന്നുള്ളവരാണ്.

ദത്ത് എടുക്കാനുള്ള വാര്‍ത്ത കണ്ടതും ഈ കുഞ്ഞിനെ സ്വന്തമാക്കാന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. എയ്ഡ്‌സ് എന്നറിഞ്ഞ് പലരും മടിച്ചപ്പോഴും ഇവര്‍ക്ക് അതൊരു തടസ്സമായില്ല. അക്യുനാര്‍ ഫാമിലിയോസ് എന്ന എന്‍ജിഒയുടെ പ്രവര്‍ത്തകരാണ് ഏരിയലും ദാമിയനും. ആര്‍ക്കും വേണ്ടാത്ത ഉപേക്ഷിക്കപ്പെട്ട കുരുന്നുകളെ ദത്തെടുക്കാന്‍ സഹായിക്കുന്ന സംഘടനയാണിത്. ഒലിവിയയെ ഇരുവരും പരിചരിച്ച് തുടങ്ങിയത് മുതല്‍ നല്ല മാറ്റമാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഒലീവിയയുടെ ശരീരത്തില്‍ എച്ച്‌ഐവി വൈറസ് പ്രകടമായി കാണുന്നില്ലെന്ന പ്രതീക്ഷയും ഡോക്ടര്‍ പങ്കുവയ്ക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.