CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 50 Minutes 46 Seconds Ago
Breaking Now

അന്നമ്മയോട് അടങ്ങാത്ത പകയുണ്ടായിരുന്നു ; സ്വര്‍ണാഭരണങ്ങളും ജോളി കൈക്കലാക്കി

അന്നമ്മ മരിച്ചാല്‍ കുടുംബത്തിന്റെ നിയന്ത്രണം തന്റെ കയ്യിലെത്തുമെന്ന് കരുതിയാണ് ജോളി അവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ഭര്‍ത്താവിന്റെ അമ്മയായ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയെന്ന് പോലീസ് കണ്ടെത്തി. അന്നമ്മയുടെ മരണ ശേഷം ആഭരണങ്ങള്‍ കാണാതായെന്ന് മകള്‍ രഞ്ജി തോമസ് പോലീസിന് മൊഴി നല്‍കി. അന്നമ്മ മരി്ചു മൂന്നാം ദിവസം രഞ്ജിക്ക് ഇനി ഈ വീട്ടില്‍ അവകാശം ഒന്നുമില്ലെന്ന് ജോളി തന്നോട് പറഞ്ഞെന്നും രഞ്ജിയുടെ മൊഴിയിലുണ്ട്. പണത്തതിന്റെയും സ്വര്‍ണത്തിന്റെയും കണക്കുകള്‍ എഴുതിവച്ചിരുന്ന അന്നമ്മയുടെ ഡയറിയും മരണ ശേഷം കാണാതായി.

പൊന്നാമറ്റം വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. ഭര്‍ത്താവിന്റെയും തന്റെയും പെന്‍ഷന്‍ തുകയും ഇവരാണ് കൈകാര്യം ചെയ്തിരുന്നത്. അന്നമ്മ മരിച്ചാല്‍ കുടുംബത്തിന്റെ നിയന്ത്രണം തന്റെ കയ്യിലെത്തുമെന്ന് കരുതിയാണ് ജോളി അവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. പോലീസിന്റെ ഈ വാദത്തെ സാധൂകരിക്കുന്നതാണ് രഞ്ജിയുടെ മൊഴി.

തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് അന്നമ്മയ്ക്ക് സംശയങ്ങള്‍ ഉണ്ടെന്ന് ജോളി മനസിലാക്കിയിരുന്നു. അന്നമ്മയുടെ 3 മക്കളില്‍ ഏറ്റവും വിദ്യാഭ്യാസം കുറവ് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിനായിരുന്നു. റോയിയുടെ കാഴ്ചയ്ക്കും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ജോലിയില്ലായിരുന്ന റോയ് തുടങ്ങിയ വ്യവസായങ്ങളെല്ലാം പരാജയപ്പെട്ടു. ഇതെല്ലാം ചൂണ്ടിക്കാട്ടി വീട്ടിലും ബന്ധുവീടുകളിലെ ചടങ്ങുകളിലും അന്നമ്മ റോയിയെ തരംതാഴ്ത്തി സംസാരിക്കുന്നത് പതിവായിരുന്നു. ഇതും പകവളര്‍ത്തിയെന്ന് ചോദ്യം ചെയ്യലിനിടെ ജോളി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.