ജര്‍മനിയില്‍ വ്യാജ അനസ്‌ത്യേഷ്യ ഡോക്ടറുടെ പിഴവു മൂലം നാലു മരണം. കാസ്സല്‍ നഗരത്തിന് അടുത്തുള്ള ഹെലിഗന്‍ ഗസ്റ്റ് ആശുപത്രിയിലാണ് സംഭവം . വിവാദമായതോടെ ഡോ മൈക്ക് (48) എന്ന വ്യാജ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നലല്‍കിയാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. ഭൗതിക ശാസ്ത്രത്തില്‍ ബിരുദമാണ് ഇവരുടെ യോഗ്യത.
2015 മുതല്‍ ഇവര്‍ ഈ ആശുപത്രിയില്‍ ഡോക്ടറായി സേവനം ചെയ്യുന്നുണ്ട്. മറ്റൊരു ഹോസ്പിറ്റലില്‍ അസിസ്റ്റന്റ് ഡോക്ടറായി രണ്ടു വര്‍ഷം സേവനം ചെയ്ത ശേഷമാണ് ഹെലിഗന്‍ ഗെസ്റ്റ് ആശുപത്രിയില്‍ അനസ്‌തേഷ്യ ഡോക്ടറായി എത്തിയത്. ഓപ്പറേഷന് വിധേയമായ നാലു രോഗികള്‍ മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആറു പേര്‍ ഗുരുതരമായി മരുന്നിന്റെ പാര്‍ശ്വ ഫലം മൂലം മരണത്തോട് മല്ലിടുകയാണ്. മരണമടഞ്ഞവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.
വൈദ്യശാസ്ത്രത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് സംഭവം. ജര്‍മ്മനിയിലിപ്പോള്‍ 24000 അനസ്‌ത്യേഷ്യ ഡോക്ടര്‍മാര്‍ സേവനം ചെയ്യുന്നുണ്ട്. ഏതായാലും വ്യാജ ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.