CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 11 Seconds Ago
Breaking Now

എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ ; മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു

ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയിലാണ് എന്‍.സി.പിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.

കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍ മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ ആവശ്യം ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി തള്ളുകയും എന്‍.സി.പിയെ ക്ഷണിക്കുകയും ചെയ്തതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ എല്ലാ ശ്രമവും പൊളിഞ്ഞു. ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയിലാണ് എന്‍.സി.പിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. കോണ്‍ഗ്രസ് എന്‍.സി.പി നിര്‍ണായക ചര്‍ച്ച ഇന്ന് മുംബയില്‍ നടക്കും.

എന്‍.സി.പിയുമായി ചേര്‍ന്നും കോണ്‍ഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെയും ഭൂരിപക്ഷം തെളിയിക്കാമെന്ന സേനയുടെ പ്രതീക്ഷയാണ് ഇന്നലെ തകര്‍ന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം പിന്തുണക്കാര്യത്തില്‍ തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു.

 മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ക്കും അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഹിന്ദുത്വ പാര്‍ട്ടിയായ ശിവസേനയുമായുള്ള സഖ്യത്തോട് താത്പര്യമില്ലായിരുന്നു. എന്നാല്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെ സഖ്യമാവാമെന്ന നിലപാടാണെടുത്തത്. ഇതോടെ അനിശ്ചിതത്വം തുടരുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.