CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 38 Seconds Ago
Breaking Now

കോര്‍ബിന് നെഞ്ചിടിപ്പ് കൂട്ടുന്ന തൊഴിലാളി ഐക്യം സിന്ദാബാദ്; വര്‍ക്കിംഗ് ക്ലാസ് വോട്ടര്‍മാരുടെ പിന്തുണ ഇക്കുറി ബോറിസിന്; കോര്‍ബിനെ പിന്തള്ളി കുതിച്ച് ടോറികള്‍; ബ്രക്‌സിറ്റ് അനുകൂല നയങ്ങള്‍ പ്രധാനമന്ത്രിക്ക് നേട്ടമാകുമ്പോള്‍ കണ്‍സര്‍വേറ്റീവുകളെ കാത്തിരിക്കുന്നത് വന്‍വിജയം!

ബ്രക്‌സിറ്റ് വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ തറപ്പിച്ച് പറയാന്‍ കോര്‍ബിന് ഇപ്പോഴും സാധിച്ചിട്ടില്ല

വര്‍ക്കിംഗ് ക്ലാസ് വോട്ടര്‍മാരുടെ പിന്തുണ ഉറപ്പിച്ച് ജെറമി കോര്‍ബിനെ പിന്നിലാക്കി ബോറിസ് ജോണ്‍സണ്‍ പടയോട്ടം നടത്തുമെന്ന് സര്‍വ്വെ. ലേബറുകളെ പിന്തുണച്ച് ശീലിച്ച തൊഴിലാളികളുടെ വോട്ടുകളില്‍ നല്ലൊരു ശതമാനം ഇക്കുറി കണ്‍സര്‍വേറ്റീവ് പെട്ടിയില്‍ വീഴുമെന്നാണ് ഡെല്‍റ്റാപോള്‍ സര്‍വ്വെ വ്യക്തമാക്കുന്നത്. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് 15 പോയിന്റ് ലീഡാണ് ടോറികള്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. അതേസമയം ലിബറല്‍ ഡെമോക്രാറ്റ് പിന്തുണയില്‍ ഇടിവ് വന്നതും ടോറികള്‍ക്ക് നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍. 

കണ്‍സര്‍വേറ്റീവുകള്‍ക്കെതിരെ റിമെയിന്‍ അനുകൂല തെരഞ്ഞെടുപ്പ് സഖ്യത്തിനായി ശ്രമിക്കുന്ന നേതാവ് ജോ സ്വിന്‍ഡന്റെ നിലപാടാണ് ഈ പിന്നോട്ട് പോക്കിന് ഇടയാക്കുന്നത്. ഡൗണിംഗ് സ്ട്രീറ്റില്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് തിരിച്ചെത്തണമെങ്കില്‍ നോര്‍ത്ത് പ്രദേശങ്ങളിലെ ലേബര്‍ സീറ്റുകളില്‍ ഏതാനും സീറ്റുകള്‍ കൈക്കലാക്കേണ്ടത് ബോറിസിന് അനിവാര്യമാണ്. ഇയുവിനെ ഉപേക്ഷിക്കാന്‍ വിധിയെഴുതിയ തൊഴിലാളികള്‍ കൂടുതലുള്ള ഈ പ്രദേശങ്ങളില്‍ പ്രധാനമന്ത്രിയുടെ ശക്തമായ ബ്രക്‌സിറ്റ് അനുകൂല നിലപാട് ഗുണം ചെയ്യുന്നതായാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. 

ബ്രക്‌സിറ്റ് വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ തറപ്പിച്ച് പറയാന്‍ കോര്‍ബിന് ഇപ്പോഴും സാധിച്ചിട്ടില്ല. അധികാരത്തില്‍ വന്നാല്‍ യൂണിയനുമായി പുതിയ കരാറിന് ശ്രമിക്കുമെന്നാണ് അവരുടെ നിലപാട്. ഏതെല്ലാം വിഷയത്തിലാണ് മാറ്റത്തിന് ശ്രമിക്കുകയെന്ന് വ്യക്തമല്ലാത്തത് കൊണ്ട് തന്നെ ബ്രക്‌സിറ്റ് തന്നെ ഇല്ലാതാക്കാന്‍ ലേബര്‍ ശ്രമിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് തടസ്സങ്ങളില്ലാതെ ഒഴുകിയെത്തിയ തൊഴിലാളികള്‍ വര്‍ദ്ധിച്ചതിന്റെ അനന്തരഫലം അനുഭവിച്ച ബ്രിട്ടനിലെ വര്‍ക്കിംഗ് ക്ലാസ് വിഭാഗങ്ങള്‍ ഇതുകൊണ്ട് തന്നെ കോര്‍ബിനേക്കാള്‍ വിശ്വാസത്തിലെടുക്കുന്നത് ബോറിസിനെയാണ്. 

തെരഞ്ഞെടുപ്പ് ഇലക്ഷന്‍ ചര്‍ച്ചകളില്‍ ബോറിസിനെ അതിക്രമിച്ച് വീഴ്ത്തിയാല്‍ മാത്രമാണ് കോര്‍ബിന് ഇനി മുന്നേറ്റം നേടാന്‍ സാധിക്കുക. പ്രചരണ പരിപാടികളില്‍ നേരിടുന്ന വമ്പന്‍ വീഴ്ചകള്‍ ലേബറിന് ക്ഷീണമാണ് സമ്മാനിക്കുന്നത്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ ആദ്യത്തേക്ക് ഐടിവിയില്‍ ചൊവ്വാഴ്ച രാത്രി അരങ്ങേറും. 




കൂടുതല്‍വാര്‍ത്തകള്‍.