CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 59 Seconds Ago
Breaking Now

എല്ലാവരെയും ഒരുമിപ്പിക്കുന്ന മാധ്യമമാണ് സിനിമ ; അമിതാഭ് ബച്ചന്‍

അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാരാളം വ്യത്യാസങ്ങളുണ്ടെങ്കിലും അവയെല്ലാത്തിനും അപ്പുറം എല്ലാവരെയും ഒരുമിപ്പിക്കുന്ന മാധ്യമമാണ് സിനിമയെന്ന് നടന്‍ അമിതാഭ് ബച്ചന്‍. അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഇരുണ്ട സിനിമാ ഹാളില്‍ നമ്മള്‍ ഇരിക്കുന്നു. നമ്മുടെ അടുത്തിരിക്കുന്ന ആളുടെ സമുദായമോ, വര്‍ണമോ, ജാതിയോ ഒന്നും നമ്മള്‍ ഒരിക്കലും ചോദിക്കാറില്ല. നമ്മള്‍ ഒരേ സിനിമ ആസ്വദിക്കുന്നു. ഒരേ പാട്ട് ആസ്വദിക്കുന്നു, ഒരേ തമാശ കേട്ട് ചിരിക്കുന്നു, ഒരേ വികാരത്താല്‍ കരയുന്നു അമിതാഭ് ബച്ചന്‍ പറഞ്ഞു.

വര്‍ണം, സമുദായം, ജാതി തുടങ്ങിയവ മൂലം വിഘടിക്കുന്ന പഴയ സംവിധാനത്തിനു പകരം എല്ലാവരെയും ഒന്നായി മാറ്റാന്‍ കൈകള്‍ കോര്‍ത്ത് നമ്മുടെ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാം, സിനിമകളെടുക്കാം. അങ്ങനെ ലോകത്തെ കൂടുതല്‍ സമാധാനപരമായ സ്ഥലമാക്കി മാറ്റാന്‍ മുന്നോട്ടുവരാം അമിതാഭ് ബച്ചന്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.