CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 52 Seconds Ago
Breaking Now

ക്രിക്കറ്റ് ബാറ്റ് തലയില്‍ കൊണ്ട് പന്ത്രണ്ടുകാരന്‍ മരിച്ചു

ഭക്ഷണം കഴിച്ചശേഷം കൈകഴുകാന്‍ പൈപ്പിനടുത്തേക്ക് പോകുന്നതിനിടെ നവനീതിന്റെ തലയ്ക്കു പിന്നില്‍ ബാറ്റ് പതിക്കുകയായിരുന്നു എന്നാണ് വിവരം.

ബാറ്റിന് പകരം ഉപയോഗിച്ച തടിക്കഷണം തലയില്‍ കൊണ്ട് പന്ത്രണ്ടുകാരന്‍ മരിച്ചു. ചൂനക്കര ഗവ. യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചാരുംമൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത്(12) ആണ് മരിച്ചത്.

ഭക്ഷണം കഴിച്ചശേഷം കൈകഴുകാന്‍ പൈപ്പിനടുത്തേക്ക് പോകുന്നതിനിടെ നവനീതിന്റെ തലയ്ക്കു പിന്നില്‍ ബാറ്റ് പതിക്കുകയായിരുന്നു എന്നാണ് വിവരം. സ്‌കൂള്‍ മൈതാനത്ത് കളിക്കുകയായിരുന്ന ഒരു കുട്ടിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ തെറിച്ച് വീണതാണ് ബാറ്റ്.നവനീതിനെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ പരിക്കുകളൊന്നുമില്ലെന്ന് കായംകുളം ഗവ.ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.