CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 39 Minutes 12 Seconds Ago
Breaking Now

ലഹരി ഉപയോഗത്തെ കുറിച്ചു പറഞ്ഞത് സത്യമാണ് ; ഷെയ്‌നിന്റെ വിലക്കിലും മാറ്റമില്ലെന്ന് നിര്‍മ്മാതാക്കള്‍

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്നു സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി പിന്നീട് ചര്‍ച്ച നടത്തുമെന്ന് നിര്‍മാതാക്കള്‍. ലഹരി ഉപയോഗത്തെക്കുറിച്ചു പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.ഷെയ്‌നിന്റെ വിലക്കില്‍ മാറ്റമില്ല. ഷെയ്‌നിന്റെ വിലക്ക് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ കത്ത് നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്നു സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. ആരോപണത്തെക്കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

ഷെയ്‌നിനെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നായിരുന്നു എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.