CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 4 Minutes 30 Seconds Ago
Breaking Now

ആ അക്രമണത്തിന്റെ 'തന്ത' ഞങ്ങളാണ്; ഉസ്മാന്‍ ഖാന്റെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റ് ഇസ്ലാമിക് സ്റ്റേറ്റ്; വിദ്യാര്‍ത്ഥികളും, കൊലപാതകികളും ചേര്‍ന്നുള്ള കോണ്‍ഫറന്‍സില്‍ ജീവന്‍ പോയത് കേംബ്രിഡ്ജ് വിദ്യാര്‍ത്ഥിക്കും, മറ്റൊരു സ്ത്രീക്കും

ജയില്‍പുള്ളികള്‍ക്കുള്ള റിഹാബിലിറ്റേഷന്‍ സെമിനാറില്‍ ഖാന്‍ ഉള്‍പ്പെടെയുള്ള മുന്‍ ക്രിമിനലുകള്‍ പങ്കെടുക്കുമ്പോഴാണ് അക്രമത്തിന് തുടക്കമായത്

ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം തങ്ങളുടെ പോരാളികളില്‍ ഒരാളാണ് നടത്തിയതെന്ന് അവകാശപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത്. രണ്ട് നിരപരാധികളുടെ ജീവനെടുക്കുകയും നിരവധി പേരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത 28-കാരന്‍ ഉസ്മാന്‍ ഖാന്‍ തങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് ഭീകരസംഘടന അവകാശപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മധ്യ ലണ്ടനില്‍ ഇയാള്‍ കത്തികളുമായി അക്രമം നടത്തിയത്. എന്നാല്‍ തങ്ങളുടെ വക്താവാണെന്ന് തെളിക്കാന്‍ ഐഎസ് യാതൊരുവിധ തെളിവും നല്‍കിയില്ല. ജിഹാദി ഗ്രൂപ്പിന് നേരെ പോരാട്ടം നയിക്കുന്ന രാജ്യങ്ങളെ ലക്ഷ്യം വെയ്ക്കുന്നതിന്റെ ഭാഗമാണ് ഇത്തരം അക്രമങ്ങളെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് കൂട്ടിച്ചേര്‍ത്തു. 

ലണ്ടന്‍ ബ്രിഡ്ജില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ പാക് വംശജനായ ഉസ്മാന്‍ ഖാന്‍ 2012-ല്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതിന് പുറമെ അന്ന് ലണ്ടന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സനെ വകവരുത്താനും ഗൂഢാലോചന നടത്തിയതിന് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ലണ്ടന്‍ ബ്രിഡ്ജില്‍ ഏതാനും ചിലരുടെ ധൈര്യപൂര്‍വ്വമായ ഇടപെടലിന് ഒടുവിലാണ് ഇയാളുടെ കൈയില്‍ നിന്നും കത്തിപിടിച്ചുവാങ്ങി നിരായുധനാക്കിയത്. 

ജയില്‍പുള്ളികളുടെ പുനരധിവാസത്തിനായി നടത്തുന്ന പ്രിസണര്‍ റിഹാബിലിറ്റേഷന്‍ കോണ്‍ഫറന്‍സില്‍ എത്തിയപ്പോഴാണ് ഉസ്മാന്‍ ഖാന്‍ തനിസ്വഭാവം പുറത്തുവരുന്നത്. കോട്ടണ്‍ഹാമില്‍ നിന്നുള്ള കേംബ്രിഡ്ജ് വിദ്യാര്‍ത്ഥി 25-കാരന്‍ ജാക്ക് മെറിറ്റാണ് കൊല്ലപ്പെട്ട ഒരു വ്യക്തിയെന്ന് അദ്ദേഹത്തിന്റെ പിതാവ് സ്ഥിരീകരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ലേണിംഗ് ടുഗതര്‍ വിദ്യാഭ്യാസ സ്‌കീമിന്റെ കോര്‍ഡിനേറ്ററായിരുന്നു മെറിറ്റ്. ഈ കോഴ്‌സില്‍ പങ്കെടുക്കാനാണ് ലണ്ടന്‍ പ്രവേശനം തടഞ്ഞിരുന്ന ഉസ്മാന്‍ ഖാന്‍ ഒരു ദിവസത്തെ ഇളവ് നേടി ഇവിടെയെത്തിയത്. 

ജയില്‍പുള്ളികള്‍ക്കുള്ള റിഹാബിലിറ്റേഷന്‍ സെമിനാറില്‍ ഖാന്‍ ഉള്‍പ്പെടെയുള്ള മുന്‍ ക്രിമിനലുകള്‍ പങ്കെടുക്കുമ്പോഴാണ് അക്രമത്തിന് തുടക്കമായത്. ജയിലില്‍ കഴിയുന്നവരെ സഹായിക്കാന്‍ ആഗ്രഹിച്ച വ്യക്തിയാണ് മെറിറ്റെന്ന് പിതാവ് സ്മരിച്ചു. വ്യാജ ആത്മഹത്യാ വെസ്റ്റ് ധരിച്ചിരുന്ന ഖാന്‍ സെമിനാര്‍ നടക്കുന്ന ഹാള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമത്തിന് തുടക്കം കുറിച്ചത്. 1.58ന് ആരംഭിച്ച അക്രമം 2.03ന് ഭീകരെ വെടിവെച്ച് കൊന്ന് പോലീസ് അവസാനിപ്പിച്ചു. മുന്‍പും ലേണിംഗ് ടുഗതര്‍ പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുള്ള ഖാന്‍ അന്നൊന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.