തെലങ്കാനയില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ പ്തികളുടെ ബന്ധുക്കള്‍. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു. മകനോട് ഒരു തരത്തിലുള്ള സഹതാപവും ഇല്ലെന്ന് ജൊല്ലു ശിവയുടെ അച്ഛന്‍ ജൊലലു രാജപ്പ പറഞ്ഞു.
ഇനി മകനുമായി ഒരു ബന്ധവും എനിക്കില്ല. വിചാരണ തുടങ്ങിയാല്‍ കോടതിയിലും പോകില്ല. എന്റെ മകന്‍ മരിച്ചു, രാജപ്പ പറഞ്ഞു. സഹോദരന് വധശിക്ഷ ലഭിക്കണമെന്നും ചെയ്ത തെറ്റിന് മരണമാണ് ശിവ അര്‍ഹിക്കുന്നതെന്നും സഹോദരി പറഞ്ഞു. ലോറിയില്‍ ക്ലീനറായിരുന്നു ശിവ. യുവതിയുടെ സ്‌കൂട്ടര്‍ പഞ്ചറാക്കിയതിനെ തുടര്‍ന്ന് നന്നാക്കാന്‍ കൊണ്ടുപോയത് ശിവയാണ്. ഇവര്‍ ഡോക്ടറെ കെണിയില്‍പ്പെടുത്തുകയായിരുന്നു.
അന്നു രാത്രിയും സാധാരണ പോലെ പെരുമാറി. ഒന്നും സംസാരിച്ചില്ല, വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ പോയി, എനിക്കവനോട് വെറുപ്പാണെന്ന് നവീന്റെ അമ്മ ലക്ഷ്മി പറയുന്നു.
ചെന്നക്കേശവുലുവിന്റെ അമ്മയും രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. എന്നോടോ ഭാര്യയോടെ അവന്‍ ഒന്നും പറഞ്ഞില്ല. ഈ അവസ്ഥ എങ്ങനെ തരണം ചെയ്യണമെന്നറിയില്ല, അവന് ശിക്ഷ ലഭിക്കുക തന്നെ വേണം, അവര്‍ പറഞ്ഞു.
മുഖ്യ പ്രതിയായ മുഹമ്മദ് മാത്രമാണ് സംഭവം വീട്ടില്‍ പറഞ്ഞത്. അസാധാരണ ധൈര്യം പോലെയായിരുന്നു ഒരു മണിയ്ക്ക് വീട്ടിലെത്തിയപ്പോള്‍ അവന്റെ മുഖം. ഞാന്‍ ഒരു വശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. വണ്ടിയിലിടിച്ചു. ഞാനവളെ കൊന്നു, മകന്‍ ഇങ്ങനെയാണ് പറഞ്ഞതെന്ന് അമ്മ പറഞ്ഞു.